അപകടത്തില്‍ പെട്ട പൊലീസുകാരെ ആശുപത്രിയിലെത്തിച്ചത് എം എം മണി ; എന്നിട്ടും തീര്‍ന്നില്ല ആ പുണ്യ പ്രവര്‍ത്തികള്‍..പൊലീസുകാര്‍ക്ക് കൂട്ടിരുന്നു..ശേഷം

Loading...

തൃശൂർ  : മന്ത്രി എംഎം മണിയുടെ പൈലറ്റ് വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞ് മൂന്നു പോലീസുകാർക്ക് പരിക്കേറ്റു. അപകടത്തിൽ എഎസ്ഐയ്ക്കും രണ്ട് പോലീസ് കോൺസ്റ്റബിൾമാർക്കും പരിക്കേറ്റു, .

തിങ്കളാഴ്ച രാത്രി തൃശൂർ പുഴക്കൽ സിഗ്നലിന് സമീപത്തുള്ള യു ടേണിലായിരുന്നു അപകടമുണ്ടായത്. മന്ത്രിക്ക് പൈലറ്റായി പോയിരുന്ന കുന്ദംകുളം പോലീസിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇടതുവശത്തു കൂടി കയറി വന്ന മറ്റൊരു വാഹനത്തെ കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്നാണ് പോലീസ് വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച മറിഞ്ഞത്.

Loading...

പോലീസ് വാഹനത്തിലുണ്ടായിരുന്ന കുന്ദംകുളം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ദിനേശൻ, സീനിയർ പോലീസ് ഓഫീസർമാരായ ബിജു, പ്രവീൺ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

കോഴിക്കോട് നിന്നും സമ്പൂർണ്ണ വൈദ്യുതീകരണ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു മന്ത്രി എംഎം മണി. അപകടത്തിൽപ്പെട്ട് ചോരയിൽ കുളിച്ചുകിടന്നിരുന്ന പോലീസുകാരെ എസ്കോർട്ട് വാഹനത്തിൽ കയറ്റാനും ആശുപത്രിയിലെത്തിക്കാനും നേതൃത്വം നൽകിയതും മന്ത്രിയായിരുന്നു.

അപകടത്തിൽപ്പെട്ട പോലീസുകാരോടൊപ്പം മന്ത്രിയും ആശുപത്രിയിലേക്ക് പോയി. അപകടവിവരം അറിഞ്ഞ ആശുപത്രി അധികൃതർ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.പരിക്കേറ്റവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്

പരിക്കേറ്റവരുമായി ആശുപത്രിയിലെത്തിയ മന്ത്രിയെ കണ്ട് ജീവനക്കാരും നാട്ടുകാരും ആദ്യമൊന്ന് അമ്പരുന്നു. വിവാദനായകനായ മന്ത്രി അപകടത്തിൽപ്പെട്ടവരുമായി ഓടിവന്നതിന്റെ അന്ധാളിപ്പിലായിരുന്നു എല്ലാവരും.

പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് മന്ത്രി മടങ്ങിയില്ലെന്ന് മാത്രമല്ല, ഡോക്ടർമാരോട് പോലീസുകാരുടെ ആരോഗ്യനില ആരായാനും, അവർക്കൊപ്പം അൽപ്പസമയം കൂട്ടിരിക്കാനും അദ്ദേഹമുണ്ടായിരുന്നു.