മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്ററുടെ അമ്മ അന്തരിച്ചു

തദ്ദേശ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ അമ്മ മോറാഴ എം.വി മാധവിയമ്മ അന്തരിച്ചു.
93 വയസായിരുന്നു. സംസ്‌കാരം അൽപസമയത്തിനകം നടക്കും. കൂളിച്ചാൽ പൊതുശ്മാശനത്തിലായിരിക്കും സംസ്കാരം നടക്കുക.പരേതനായ കെ കുഞ്ഞമ്പുവാണ് ഭർത്താവ്. കമല, ശോഭ, കോമളം, അനിത, പരേതനായ ശ്രീധരൻ എന്നിവരാണ് മറ്റു മക്കൾ.