പദവിക്ക് അനുസരിച്ച് പെരുമാറണം; ഗവര്‍ണര്‍ക്കെതിരെ മന്ത്രി പി രാജീവ്

തിരുവനന്തപുരം. ഗര്‍ണര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മന്ത്രി പി രാജീവ്. ഗവര്‍ണറുടെ നടപടിക്ക് മറുപടി പറയുവാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിനാവുകയായിരുന്നു. പദവിക്ക് അനുസരിച്ച് വേണം എല്ലാവരും പെരുമാറുവാനെന്നും പി രാജീവ് പ്രതികരിച്ചു. ബില്ലുകള്‍ ഒപ്പിടാതെ അനന്തമായി നീട്ടിക്കൊണ്ട് പോകുവാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ശ്രദ്ധയില്‍പ്പെടുത്താം. ഗവര്‍ണ്‍ ആര്‍എസ്എസ് മേധാവിയുമായി ചര്‍ച്ച നടത്തിയത് അസാധാരണ നടപടിയാണ്. അതേസമയം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഗവര്‍ണര്‍ വാര്‍ത്ത സമ്മേളനം വിളിച്ചിട്ടുണ്ട്.

അതേസമയം ചീഫ് സെക്രട്ടറി വിപി ജോയ് രാജ്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിച്ചു. രാവിലെ 11.45 നാണ് ഗവര്‍ണര്‍ വാര്‍ത്ത സമ്മേളനം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ചീഫ് സെക്രട്ടറി വിപി ജോയ് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനെ കാണുവാന്‍ എത്തിയത്.

Loading...

അവസാനവട്ട അനുനയ നീക്കം എന്ന നിലയിലാണ് ചീഫ് സെക്രട്ടറിയുടെ നീക്കം. ബില്ലുകള്‍ ഒപ്പിടുന്നതില്‍ ഒരു വിട്ട് വീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറാകില്ല. അതേസമയം നിയമസഭയുടെ പരമാധികാരം ഉപയോഗിച്ച് പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിട്ട് നിയമമാക്കണമെന്നത് ഭരണഘടനാ ചുമതലയാണെന്ന് സര്‍ക്കാര്‍ പറയുന്നത്.

അതേസമയം കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ഗവര്‍ണര്‍ ആരോപിക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാര്‍ പരിഗണിച്ചേക്കും. ഗവര്‍ണര്‍ ആരോപിക്കുന്നത് ചരിത്രകോണ്‍ഗ്രസില്‍ തനിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഗഡാലോചനയുണ്ടെന്നാണ്. സര്‍ക്കാരാണ് ഇതില്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടതെന്നും ഗവര്‍ണര്‍ പറയുന്നു. ഗവര്‍ണര്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി മന്ത്രിമാര്‍ ഇന്ന് രംഗത്തുവന്നു.