മാസ്‌ക് വെക്കേണ്ട ആവശ്യമില്ല, കൊവിഡിനെ തുരത്താന്‍ പൂജയുമായി ഒരു മന്ത്രി

മധ്യപ്രദേശ്: രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ നിയന്ത്രണങ്ങള്‍ കടപ്പിച്ച് കൊണ്ടിരിക്കുകയാണ് രാജ്യം. മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും നടത്താന്‍ കഴിയാത്ത സാഹചര്യമാണ് രാജ്യത്ത് ഉള്ളത്. അതേസമയം കൊവിഡിനെ തുരത്താന്‍ മാസ്‌കിന്റെയൊന്നും ആവശ്യമില്ലെന്നാണ് മധ്യപ്രദേശിലെ ഒരു മന്ത്രിയുടെ വാദം. മാസ്‌ക് പോലും വയ്ക്കാതെ കോവിഡിനെ തുരത്താന്‍ വിമാനത്താവളത്തില്‍ പൂജ നടത്തിയരിക്കുകയാണ് മധ്യപ്രദേശ് മന്ത്രി.

ഇന്‍ഡോര്‍ വിമാനത്താവളത്തിലെ ദേവി അഹല്യ ഭായ് ഹോല്‍ക്കറുടെ പ്രതിമക്ക് മുന്നിലാണ് ടൂറിസം മന്ത്രി ഉഷാ ഠാക്കൂര്‍ കോവിഡിനെ തുരത്തുന്നതിനായി പൂജ ചെയ്തത്.വിമാനത്താവളത്തിന്റെ ഡയറക്ടര്‍ ആര്യമ സന്യാസിനും ജീവനക്കാര്‍ക്കുമൊപ്പമാണ് കൈകള്‍ കൊട്ടി പാട്ടുകള്‍ പാടി മന്ത്രിയുടെ പൂജ. സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയുമായിരുന്നു മന്ത്രിയുടെ പൂജ. മാസ്‌ക് ധരിക്കാതെ പൊതു സ്ഥലത്ത് വന്നാല്‍ കോവിഡ് ബാധിക്കില്ലേ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് താന്‍ ദിവസവും വീട്ടില്‍ ഹോമം നടത്താറുണ്ടെന്നും അതുകൊണ്ട് തന്നെ കോവിഡ് പിടികൂടില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

Loading...