സ്ക്കൂളുകൾ നവംബർ 1 ന് തന്നെ തുറക്കും;ആരോ​ഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ സജ്ജം

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 1 ന് തന്നെ സ്ക്കൂളുകൾ തുറക്കാൻ തീരുമാനമായി. ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി. അതേസമയം ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും പൂർണ സജ്ജമാണെന്നും സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ ഉടൻ തയ്യാറാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മന്ത്രിയും ആരോഗ്യമന്ത്രിയും ഉൾപ്പെടെ പങ്കെടുത്ത ഉന്നതതല യോഗം ഒന്നര മണിക്കൂർ നീണ്ടു നിന്നു.

ഓരോ കാര്യങ്ങളും വളരെ സൂക്ഷ്മമായി പരിശോധിച്ചുവെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ചെറിയ കാര്യങ്ങൾ ചർച്ചയായി. കൊവിഡ് മാനദണ്ഡം പാലിച്ച് എല്ലാ പഴുതുകളും അടച്ചുള്ള മാർഗനിർദേശ പദ്ധതിക്കാണ് രൂപം നൽകാൻ പോകുന്നത്. ഇതിന് മറ്റുവകുപ്പുകളുടെ അഭിപ്രായങ്ങൾ കൂടി തേടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.വിദ്യാഭ്യാസ വകുപ്പിന് എല്ലാ പിന്തുണയും നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ പരിശോധനകൾ കൂടി നടത്തും. ഈ മാസം അവസാനത്തോടെ മാർഗരേഖ തയ്യാറാകുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

Loading...