ന്യൂഡല്‍ഹി. മുന്‍കൂട്ടി തീരുമാനിച്ചത് പ്രകാരം കേന്ദ്ര റെയില്‍വേ മന്ത്രിയെ കാണുവാന്‍ എത്തിയപ്പോള്‍ അനുമതി നിഷേധിച്ചതിന് പിന്നില്‍ വി മുരളിധരനാണെന്ന് മന്ത്രി ശിവന്‍കുട്ടി. ഇത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്.
സംസ്ഥാന മന്ത്രിമാര്‍ റെയില്‍ വേ മന്ത്രിയെ കാണുവാന്‍ എത്തുമെന്ന് അറിഞ്ഞതോടെ ബിജെപി സംഘം റെയില്‍ വേ മന്ത്രിയെ കണ്ടു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ച നിഷേധിച്ചതെന്ന് ശിന്‍കുട്ടി കുറ്റപ്പെടുത്തുന്നു.
Loading...
ബിജെപി നേതാക്കള്‍ എത്തിയാല്‍ മന്ത്രിയെ കാണുവാന്‍ അനുമതി നല്‍കുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ മുന്‍കൂട്ടി തീരുമാനിച്ചത് പ്രകാരമാണ് ഞങ്ങള്‍ എത്തിയതെന്നും ശിവന്‍കുട്ടി പറയുന്നു. ബുധനാഴ്ചയാണ് ജിആര്‍ അനില്‍, വി ശിവന്‍കുട്ടി, ആന്റണി രാജു എന്നി മന്ത്രിമാര്‍ റെയില്‍ വേ മന്ത്രിയെ കാണുവാന്‍ ഡല്‍ഹിയില്‍ എത്തിയത്.