കേരളമാര് ഭരിക്കും; പിണറായിയും ശിവന്‍കുട്ടിയും യൂറോപ്പിലേക്ക്; മരുമോന്‍ റിയാസ് പാരീസിലേക്കും

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ശിവന്‍കുട്ടിയും ഉദ്യോഗസ്ഥ സംഘവും യൂറോപ്പിലേക്ക്. രണ്ടാഴ്ച നീളുന്ന യാത്ര ഒക്ടോബര്‍ ആദ്യമാണ് അരംഭിക്കുക.അതേ ഇനി കേരളമാര് ഭരക്കും. ചോദിക്കുന്നത് ഇവിടുത്തെ ജനങ്ങളാണ്. മുഖ്യമന്ത്രിയും മരുമോന്‍ മുഹമ്മദ് റിയാസും മന്ത്രി വി ശിവന്‍കുട്ടിയുമെല്ലാം വിദേശത്തേക്ക് പോകാനുള്ള തത്രപ്പാടിലാണ്. ഇനി കേരളം തെരുവ്‌നായകള്‍ക്ക് വിട്ട് കൊടുത്ത് ജനങ്ങളെ ചതിക്കുകയാണോ അധികാരികളെന്നാണ് ജനം ചോദിക്കുന്നത്. കടത്തില്‍ മുങ്ങിയിട്ടും ഇവരൊക്കെ വിദേശത്ത് പോകുന്നത് കേരളത്തിന്റെ വളര്‍ച്ചയ്ക്കാണത്രേ. ഫിന്‍ലന്‍ഡും നേര്‍വേയും മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിക്കും. വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിന്‍ലന്‍ഡിലെ നോക്കിയ ഫാക്ടറിയും സംഘം സന്ദര്‍ശിച്ചേക്കും.

മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഉദ്യോഗസ്ഥരുടെയും യൂറോപ്യന്‍ പര്യടനത്തിന് മുന്‍പ് മന്ത്രി മുഹമ്മദ് റിയാസ് പാരിസ് സന്ദര്‍ശനത്തിന്. ഈ മാസം 19ന് പാരിസില്‍ നടക്കുന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റിലാകും മന്ത്രി പങ്കെടുക്കുക. മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും യൂറോപ്പ് യാത്ര ഒക്ടോബര്‍ ആദ്യവാരമാണ് നിശ്ചയിച്ചിരിക്കുന്നത്. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിന്‍ലന്‍ഡിന് പുറമേ നോര്‍വെയും സംഘം സന്ദര്‍ശിക്കും. ഫിന്‍ലന്‍ഡിലെ നോക്കിയ ഫാക്ടറിയും സംഘം സന്ദര്‍ശിച്ചേക്കും.

Loading...

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ മുഖ്യമന്ത്രിയും സംഘവും നടത്താനൊരുങ്ങുന്ന യൂറോപ്യന്‍ പര്യടനത്തെ ന്യായീകരിച്ച് ധനമന്ത്രി രംഗത്തുവന്നു. കേരളം അത്ര ദരിദ്രമല്ലെന്നും വിദേശത്ത് പോകുന്നത് നല്ലതാണെന്നും മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ യാത്ര മൊത്തം ചെലവിനെ ബാധിക്കില്ല. ഇക്കാര്യങ്ങളല്ല ചര്‍ച്ച ചെയ്യേണ്ടതെന്നും കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുള്ള നികുതിവിഹിതമാണ് ചര്‍ച്ചയാക്കേണ്ടത്. സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റിലേക്കു പോവില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.