ഖത്തറിൽ ഗാർഹിക തൊഴിലാളികളുടെ ജോലി സമയം നീട്ടി

ഖത്തറിൽ ഗാർഹിക തൊഴിലാളികളുടെ ജോലി സമയം നീട്ടി. എട്ട് മണിക്കൂറാണ് ഇനി ജോലി ചെയ്യാനുള്ള സമയം. ഓവർ ടൈം വേതനം നൽകിക്കൊണ്ട് പരമാവധി രണ്ട് മണിക്കൂർ കൂടി ജോലി സമയം ദീർഘിപ്പിക്കാമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ ട്വിറ്ററിലൂടെയാണ് തൊഴിൽ മന്ത്രാലയം ജോലി സമയം സംബന്ധിച്ച് വ്യക്തത വരുത്തിക്കൊണ്ട് അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഖത്തറിലെ തൊഴിൽ നിയമവും ഗാർഹിക തൊഴിലാളി നിയമവും അടിസ്ഥാനപ്പെടുത്തിയാണ് ജോലി സമയം ക്രമീകരിച്ചിരിക്കുന്നത്. ആഴ്‍ചയിൽ ഒരു ദിവസം ശമ്പളത്തോടെയുള്ള അവധിക്ക് ഗാർഹിക തൊഴിലാളിക്ക് അർഹതയുണ്ടെന്നും അവർക്ക് വീട്ടിൽ നിന്ന് പുറത്തുപോകാൻ അവകാശമുണ്ടെന്നും മന്ത്രാലയം അറിയിച്ചു. മതിയായ വിശ്രമം ലഭിക്കുന്ന സന്തോഷവാനായ തൊഴിലാളിയാണ് കൂടുതൽ കാര്യക്ഷമതയുള്ള തൊഴിലാളിയെന്നും തൊഴിൽ മന്ത്രാലയത്തിന്റെ ട്വീറ്റിൽ പറയുന്നു.

Loading...