നെടുമങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 16 കാരൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: നെടുമങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‌ രണ്ട് പേർ അറസ്റ്റിലായി. പതിനാറുകാരൻ ഉൾപ്പെടെയുള്ള രണ്ട് പേരാണ് അറസ്റ്റിലായത്. എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിലാണ് ബന്ധു ഉൾപ്പെടെയുള്ള രണ്ട് പേർ അറസ്റ്റിലായത്. പെൺകുട്ടി നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇയാളുടെ പീഡനത്തിനിരയായത്. വ്യാഴാഴ്ചയാണ് പീഡനം നടന്നത്. നെടുമങ്ങാട്ടെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോകാനിറങ്ങിയ പെൺകുട്ടിയെ സുഹൃത്തായ 16കാരനും ഇയാളുടെ അമ്മയുടെ സുഹൃത്തായ സന്തോഷും വാനിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.

പിന്നീട് ചുള്ളിയൂരിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ഇവർ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സന്തോഷിൻറെ വീടാണിത്. സ്കൂളിൽ വിടാമെന്ന് പറഞ്ഞാണ് ഇരുവരും പെൺകുട്ടിയെ വാനിൽ കയറ്റിക്കൊണ്ടുപോയത്. 16 കാരന് പെൺകുട്ടിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തെന്നാണ് സന്തോഷിനെതിരായ കേസ്. രണ്ടുപേരെയും മുറിയിൽ പൂട്ടിയിട്ട ശേഷം സന്തോഷ് മടങ്ങുകയായിരുന്നു. പീഡനത്തിനും ശേഷം മടങ്ങിയെത്തിയ സന്തോഷ് ഇരുവരെയും വാനിൽ കയറ്റുകയും അടുത്തുള്ള ജംഗ്ഷനിൽ പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു.

Loading...