മിഷോംഗ് ചുഴലിക്കാറ്റ്, നാല് ജില്ലകളിൽ റെഡ് അലർട്ട്, വന്‍നാശനഷ്ടം

ചെന്നൈ : ശക്തമായ കാറ്റിലും മഴയിലും ചെന്നൈ നഗരത്തിലും പരിസരപ്രദേശത്തും വന്‍നാശനഷ്ടം. രാത്രി പെയ്ത മഴയില്‍ നഗരത്തിന്റെ പ്രധാനമേഖലയില്‍ വെള്ളം കയറി. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കഞ്ചീപുരം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നി‌ർദ്ദേശം നൽകിയിട്ടുണ്ട്.

വ്യാസാർപാടിയിൽ കനത്ത മഴയും കാറ്റുമുണ്ടായതോടെ റെയിൽ പാളത്തിൽ വെള്ളം കയറി. ഇതുവഴിയുള്ള വന്ദേഭാരത് അടക്കം വിവിധ ട്രെയിനുകൾ പൂ‌ർണമായും റദ്ദാക്കി. ചൊവ്വാഴ്‌‌ചയോടെ വടക്കൻ തമിഴ്‌നാടിനും ആന്ധ്രയിലെ നെല്ലൂരിനുമിടയിൽ മിഷോംഗ് കരതൊടുമെന്നാണ് സൂചന. നിലവിൽ തെക്ക് പടിഞ്ഞാറൻ അറബിക്കടലിലാണ് മിഷോംഗിന്റെ സ്ഥാനം.

Loading...

വരുംദിവസങ്ങളിലും ശക്തമായ മഴയ്‌ക്ക് ചുഴലിക്കാറ്റ് കാരണമാകും. 80-90 കിലോമീറ്റർ വരെയും പരമാവധി 100 കിലോമീറ്റർ വേഗത്തിലും കാറ്റ് വീശിയേക്കാമെന്നാണ് സൂചന. ഇതിനിടെ മിഷോംഗ് ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള 35 ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു.