ന്യൂജഴ്‌സി: അമേരിക്കയുടെ പുതിയ സൗന്ദര്യധാമമായി മിസ് അര്‍ക്കന്‍സാസ് ആയ സാവി ഷീല്‍ഡിനെ (21) തെരഞ്ഞെടുത്തു. ഇന്ത്യന്‍ വംശജയായ ശ്രുതി നാഗരാജന്‍ ഉള്‍പ്പെടെ 52 സുന്ദരിമാരെ പിന്തളളിയാണ് അറ്റ്‌ലാന്റിക് സിറ്റിയില്‍ സെപ്റ്റംബര്‍ 12 ന് വൈകിട്ട് നടന്ന മത്സരത്തില്‍ സാവിയെ മിസ് അമേരിക്ക 2017 ആയി തെരഞ്ഞെടുത്തത്.

കഴിഞ്ഞ വര്‍ഷത്തെ മിസ് അമേരിക്കാ മിസ് ജോര്‍ജി ബെറ്റി കാന്റല്‍ മത്സര വിജയിയെ കിരീടമണിയിച്ചു. സൗത്ത് കരോലിനായില്‍ നിന്നുളള റേച്ചല്‍ വയറ്റ് ഫസ്റ്റ് റണ്ണര്‍ അപ്പായും മിസ് ന്യൂയോര്‍ക്കായി മത്സരത്തില്‍ പങ്കെടുത്ത കാമിലി സിംസ് സെക്കന്റ് റണ്ണര്‍അപ്പായും തിരഞ്ഞെടുക്കപ്പെട്ടു.

Loading...

അര്‍ക്കന്‍സാസ് യൂണിവേഴ്‌സിറ്റിയില്‍ ആര്‍ട്ട് പ്രധാന വിഷയമായി പഠനം തുടരുന്ന സാവി മത്സരത്തിന്റെ എല്ലാ രംഗങ്ങളിലും മികച്ച നിലവാരമാണ് പുലര്‍ത്തിയത്. ഇന്ത്യന്‍ വംശജയായി മത്സരത്തില്‍ പങ്കെടുത്ത മിസ് റോസ് ഐലന്റ് സുന്ദരി ശ്രുതി നാഗരാജന്‍ ഫൈനല്‍ മത്സരത്തില്‍ വേണ്ടത്ര മികവുപുലര്‍ത്താനായില്ല