അസഭ്യവര്‍ഷങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് ബ്രസീലിയന്‍ മിസ് ബംബമ്മിന്റെ ചിത്രങ്ങള്‍

ബ്രസീല്‍: ബ്രസീലിയന്‍ മിസ് ബംബം ജേതാവ് കന്യാമറിയത്തിന്റെ ചിത്രം തന്റെ നഗ്നമേനിയില്‍ ചിത്രീകരിച്ച് അറിവിനായി തൊഴുകൈകളോടെ പ്രാര്‍ഥിക്കുന്നതിന്റെ ചിത്രം പ്രതിഷേധങ്ങള്‍ ഏറ്റുവാങ്ങുന്നു.bumbum1 ബ്രസീലിയന്‍ പൃഷ്ടമത്സരത്തില്‍ (ബംബം) കിരീടമണിഞ്ഞ ഇന്‍ഡ്യാനാര കാര്‍‌വലൊ (23) ആണ്  ഈസ്റ്ററിനോടനുബന്ധിച്ച് തന്റെ നഗ്നമേനിയില്‍ കന്യാമറിയത്തിന്റെ ചിത്രം വരച്ച് അതിന്റെ ഫോട്ടോ എടുത്ത് പ്രദര്‍ശിപ്പിച്ച് ലോകത്തിന്റെ എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തിയത്. ഇവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

കന്യകാത്വം നേരത്തെ നഷ്ടപ്പെടുത്തിയിരുന്ന ഇവര്‍ വീണ്ടും കന്യകയാകുവാന്‍ ഹെമേന്‍ ശസ്ത്രക്രിയയ്ക്കു വിധേയയായിരുന്നു. അന്ന് അതിനെക്കുറിച്ച് ഇവര്‍ പറഞ്ഞത് പ്രിയപ്പെട്ട ആരെങ്കിലുമായി എല്ലാം പുതുതായി തുടങ്ങുവാനാണ് അത് ചെയ്തതെന്നാണ്.

Loading...

ചിത്രത്തിന് ഇന്‍സ്റ്റഗ്രാമില്‍ 750-ലധികം ലൈക്കുകള്‍ ഇവര്‍ നേടി. എന്നിരുന്നാലും അതിന്റെ നാലിരട്ടി അസഭ്യവാക്കുകളും ആരാധകര്‍ ഇവര്‍ക്കു അഭിപ്രായമായി നല്‍കി. ആ അശ്ലീലമേനിയില്‍ എങ്ങനെ ഇവര്‍ക്ക് കന്യാമറിയത്തിന്റെ ചിത്രം കൊത്തിവെയ്ക്കാന്‍ കഴിഞ്ഞു എന്നാണ് പലരും ചോദിക്കുന്നത്.