കേരളത്തിന്റെ ഐശ്വര്യ സജു മിസ് സൗത്ത് ഇന്ത്യ; വിദ്യ വിജയകുമാര്‍ ഫസ്റ്റ് റണ്ണറപ്പ്

കണ്ണൂര്‍: പതിനെട്ടാമത് മിസ് സൗത്ത് ഇന്ത്യ കിരീടം കേരളത്തിന്റെ ഐശ്വര്യ സജു സ്വന്തമാക്കി. ഫസ്റ്റ് റണ്ണറപ്പും സ്വന്തമാക്കിയത് കേരളത്തില്‍ നിന്നുള്ള വിദ്യ വിജയകുമാര്‍. പെഗാസസ് സംഘടിപ്പിച്ച ദക്ഷിണേന്ത്യ സൗന്ദര്യമത്സരത്തിലാണ് കേരളത്തിന് നേട്ടം. 23 പേരാണ് മത്സരിക്കാനുണ്ടായിരുന്നത്. ദക്ഷിണേന്ത്യയിലെ 5 സംസ്ഥാനങ്ങളില്‍ നിന്നും വിവിധ ഘട്ടങ്ങളായി നടന്ന മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ് മത്സരത്തില്‍ പങ്കെടുത്തത്.

കേരളത്തിന്റെ തന്നെ വിദ്യ വിജയ്‌കുമാർ രണ്ടാം സ്ഥാനവും കർണാടകയുടെ ശിവാനി റായി മൂന്നാം സ്ഥാനവും നേടി. കേരളം, കർണാടകം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവരായിരുന്നു മത്സരാർഥികൾ.ഡിസൈൻസാരി, റെഡ് കോക്കെയിൽ, ബ്ലാക്ക് ഗൗൺ തുടങ്ങിയ മൂന്നു റൗണ്ടുകളിലൂടെയാണ് മിസ് സൗത്ത് ഇന്ത്യയെ തിരഞ്ഞെടുത്തത്. ആദ്യ ഘട്ടത്തിനുശേഷം 12 പേരെയും രണ്ടാംഘട്ടത്തിനുശേഷം ആറുപേരെയും തിരഞ്ഞെടുത്തതിനുശേഷമാണ് അന്തിമ തിരഞ്ഞെടുപ്പ് നടന്നത്.

Loading...

സ്വയം പ്രകടനശേഷിയും ദിശാബോധവും വാക്‌ചാതുരിയും മത്സരത്തിന്റെ വിധിനിർണയത്തെ സ്വാധീനിച്ചു.അഭിരാമി അയ്യർ, അംബിക, കെ.എ.കുര്യാച്ചൻ, റജിമോൻ എന്നിവരായിരുന്നു വിധികർത്താക്കൾ. വിധികർത്താക്കളുടെ ചോദ്യങ്ങൾക്കുമുൻപിൽ പതറാതെ സുന്ദരിമാരെല്ലാം ഉത്തരങ്ങൾ നൽകി മത്സരത്തെ മികവുറ്റതാക്കി.കല്യാശ്ശേരി മാങ്ങാട്ടുപറമ്പ് ലക്സോട്ടിക്ക കൺവെൻഷൻ സെന്ററിലായിരുന്നു മത്സരങ്ങൾ നടന്നത്. മത്സരവിജയികൾക്ക് മിസ് ഏഷ്യ മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നതിന് സാധ്യതയേറും.