കാണാതായ 12-കാരിയെ അബോധാവസ്ഥയില്‍ റോഡരികിലെ പൊന്തക്കാട്ടില്‍ കണ്ടെത്തി

തിരുവനന്തപുരം. കാണാതായ 12 വയസ്സുകാരിയെ റോഡരികിലെ പൊന്തക്കാട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. തിരുവന്തപുരം വെമ്പായത്തെ റോഡരികിലാണ് കുട്ടിയെ തല പെട്ടി ചോരയൊലിച്ച നിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെയാണ് കുട്ടിയെ വെമ്പായം പെരുമ്പൂരിലെ റോഡരികില്‍ അബോധാവസ്തയില്‍ കണ്ടെത്തിയത്. വഴിയാത്രക്കാരന്‍ റോഡരികില്‍ നിന്നും ശബ്ദം കേള്‍ക്കുന്നത് ശ്രദ്ധിച്ച് ചെന്നപ്പോഴാണ് കുട്ടിയെ കണ്ടത്. ഉടന്‍ തന്നെ സമീപത്തെ വിട്ടില്‍ അറിയിക്കുകയും നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചതിനെതടര്‍ന്ന് പോലീസ് എത്തി കട്ടിയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

Loading...

കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയെ കാണനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസില്‍ ബുധനാഴ്ച പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്തതയില്ലെന്നും പോലീസ് പറയുന്നു.