കോഴിക്കോട് വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: വിനോദ സഞ്ചാരത്തിന് എത്തി വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം ഒടുവിൽ കണ്ടെത്തി. തലശ്ശേരി സ്വദേശി നഈം ജാഫർ (26) ആണ് മരിച്ചത്. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി എട്ടുമണിവരെ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. തുടർന്ന് വീണ്ടും ഇന്ന് പുലർച്ചെ നടത്തിയ തിരച്ചിലിലാണ് വെള്ളച്ചാട്ടം തുടങ്ങുന്ന സ്ഥലത്ത് നിന്ന്മൃതദേഹം കണ്ടെത്തിയത്.

കോഴിക്കോട്, കൂടരഞ്ഞി പതംകയത്തെ വെള്ളച്ചാട്ടത്തിൽ വ്യാഴാഴ്ച വൈകുന്നേരമാണ് യുവാവ് അപകടത്തിൽപ്പെട്ടത്. സുഹൃത്തുകൾക്കൊപ്പം വിനോദ സഞ്ചാരത്തിന് എത്തിയതായിരുന്നു യുവാവ്. കുളിക്കാനിറങ്ങിയ നഈം ശക്തമായ മലവെള്ളത്തെ തുടർന്ന് ഒഴുക്കിൽപ്പെടുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം നഈമിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

Loading...