കള്ളനെ തേടി എത്തിയ പോലീസ് കണ്ടത് കാണാതായ പെൺകുട്ടിയെയും

കള്ളനെ പിടികൂടാൻ വേണ്ടി തേടി ഇറങ്ങിയ പോലീസ് കള്ളന് ഒപ്പം കണ്ടെത്തിയത് കാണാതായ പെൺകുട്ടിയെയും. മലപ്പുറത്ത് കൊച്ചിയിൽ എത്തിയ പോലീസ് ആണ് കല്ലനൊപ്പം താമരശേരി യിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തുക ആയിരുന്നു. ഫുട്ബോള്‍ ടറഫ് സ്റ്റേഡിയങ്ങളില്‍ നിന്നും വില കൂടിയ വസ്തുക്കൾ മോഷ്ടിക്കുന്ന താമരശേരി സ്വദേശി ആയ ശിഹാബുദ്ദീൻ ആണ് മലപ്പുറം കൊണ്ടോട്ടി പോലീസിന്റെ പിടിയിൽ പെട്ടത്.

പെറിയമ്പലത്ത് ഉള്ള ഫുട്ബോള്‍ ടറഫ് സ്റ്റേഡിയത്തില്‍ നിന്നും ആയി വില കൂടിയ മൂന്ന് മൊബൈൽ ഫോണുകളും സ്മാർട്ട് വച്ചും ഇരുപതിനായിരം രൂപയും മോഷണം പോയിരുന്നു. ഇൗ കള്ളനെ തേടി ആണ് പോലീസ് എറണാകുളം കളമശ്ശേരിയിൽ എത്തിയത്.

Loading...

പോലീസ് സ്ഥലത്ത് എത്തിയപ്പോൾ കണ്ടത് പൂട്ടി കിടക്കുന്ന ആഡംബര വീട് ആയിരുന്നു. പ്രതിയായ ശിഹാബുദ്ദീൻ ഷോപ്പിങ്ങിന് പോയി ഇരിക്കുക ആയിരുന്നു. പ്രതി മടങ്ങി എത്തിയപ്പോൾ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. താമരശേരി യിൽ നിന്നും കാണാതായ പെൺകുട്ടിയെ ബന്ധുക്കൾ ദിവസങ്ങൾ ആയി തിരയുക ആയിരുന്നു. ഇൗ പെൺകുട്ടിക്ക് ഒപ്പം ആണ് ശിഹാബുദ്ദീൻ എത്തിയത്.

തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ വീട്ടില്‍ നിന്ന് ഒട്ടേറെ മോഷണ വസ്തുക്കളും കണ്ടെടുത്തു. തുടര്‍ച്ചയായി മോഷണം നടത്തിക്കിട്ടുന്ന പണം ആഢംബര ജീവിതത്തിനു വേണ്ടി ചിലവഴിക്കുക ആയിരുന്നു പ്രതിയുടെ പതിവു രീതി.

രാത്രി പത്തിനു ശേഷമാണ് പെരിയമ്പലത്തെ സ്റ്റേഡിയത്തില്‍ നിന്ന് കളിക്കാൻ എത്തിയവരുടെ വസ്തുക്കള്‍ മോഷണം പോയത്. സി .സി .ടി. വിയില് നിന്ന് ചുവന്ന കാറിലാണ് പ്രതി സഞ്ചരിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് ശിഹാബുദ്ദീനിലേക്ക് അന്വേഷണം എത്തിയത്. മലപ്പുറത്തെ ഹോട്ടലില്‍ താമസിച്ചതിന്റെ സി .സി .സി. ടീ.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. പ്രതി വലയിലായതോടെ 21 മോഷണ കേസുകള്‍ക്ക് തുമ്പ്‌ കിട്ടിയെന്ന് ആണ് വിവരം. കണ്ണൂര്‍ ,കതിരൂര്‍ ,കൂത്തുപറമ്പ് , വൈത്തിരി, വേങ്ങര,വഴിക്കടവ് , എടവണ്ണ പൊലീസ് സ്റ്റേഷനുകളിൽ ആയിട്ട് ആണ് കേസുകൾ ഉള്ളത്.

പെണ്‍കുട്ടികളെ പല പ്രലോഭനങ്ങള്‍ നല്‍കി വാടകക്കെടുക്കുന്ന ആഢംബര വീടുകളില്‍ എത്തിച്ച് പ്രതി ദുരുപയോഗം ഇരയാക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം മറ്റൊരു സംഭവത്തിൽ
വീട്ടില്‍ ഉറങ്ങി കിടന്ന രണ്ട് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കാണാതായി, തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ 20 മിനിറ്റുകള്‍ക്ക് ശേഷം സമീപമുള്ള പറമ്പില്‍ നിന്നും കണ്ടെത്തി. അമ്മയും പരിസരവാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ചേരാനല്ലൂര്‍ ഇടയക്കുന്നം പാര്‍ഥസാരഥി ക്ഷേത്രത്തിന് സമീപം കൊട്ടേപറമ്പില്‍ ജയിംസ്-സജിത ദമ്പതികളുടെ പെണ്‍കുഞ്ഞിനെയാണ് കാണാതായത്.

കാണാതായി 20 മിനിറ്റിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. ബസ് ജീവനക്കാരനായ ജയിംസ് ഉച്ചയ്ക്കു ഭക്ഷണം കഴിഞ്ഞു വീട്ടില്‍ നിന്നു പോയി. ഇതിനുശേഷം കുട്ടിയെ ഉറക്കി മുറി അടച്ച് സജിത ശുചിമുറിയില്‍ പോയി വന്നതിനിടെയാണ് കുഞ്ഞിനെ കാണാതായത്. ഈ സമയം മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. വീടു മുഴുവന്‍ തിരഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ സജിത ബഹളം വച്ച് പരിസരവാസികളെ അറിയിച്ചു.

പിന്നീട് നടത്തിയ തിരച്ചിലിലാണു വീട്ടില്‍ നിന്ന് 20 മീറ്ററോളം മാത്രം ദൂരത്തിലുള്ള വര്‍ക്ക്‌ഷോപ്പിന്റെ ഒരുവശത്തുള്ള പുല്ലുപിടിച്ച ഭാഗത്തു നിന്നു കുട്ടിയെ കണ്ടെത്തിയത്. കുട്ടി കരഞ്ഞതിനാലാണു പെട്ടെന്നു കണ്ടെത്താന്‍ കഴിഞ്ഞത്. വിവരം അറിഞ്ഞു ചേരാനല്ലൂര്‍ പൊലീസും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിരുന്നു.