കഴിഞ്ഞവര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ മുതല്‍ കാണാതായ പെണ്‍കുട്ടി കൈക്കുഞ്ഞുമായി പോലീസ് സ്റ്റേഷനില്‍

മറയൂര്‍: പീഡനങ്ങള്‍ പലവിധം. ഇത് പ്രേമം നടിച്ച് തട്ടിക്കൊണ്ടുപോയി ഉപയോഗിച്ചതിനു ശേഷം തള്ളിക്കളഞ്ഞ ഒരു ബാലികയുടെ കഥ. കഴിഞ്ഞവര്‍ഷത്തെ എസ്.എസ്.എല്‍.സി.പരീക്ഷയുടെ അവസാനപരീക്ഷയെഴുതി പുറത്തിറങ്ങിയ അവളെ അന്നുതൊട്ട് കാണ്മാനില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാണാതായ 15 വയസ്സുകാരി മൂന്നുമാസം പ്രായമുള്ള ഒരു കൈക്കുഞ്ഞുമായി പോലീസ് സ്റ്റേഷനില്‍ ഹാജരായി.

ഈ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നു പറയുന്ന ആളുടെ മാതാപിതാക്കള്‍ തന്നെയാണ് മൂന്നാര്‍ സി.ഐ. ഓഫീസില്‍ ഹാജരാക്കിയിരിക്കുന്നത്. പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ മകന്‍ എവിടെയാണെന്നറിയില്ലെന്നാണ് അവര്‍ പറയുന്നത്. കൂടാതെ പ്രതിയെ രക്ഷിക്കാന്‍ ചില രാഷ്ട്രീയനേതാക്കളുടെ സഹായത്തോടെ ഗൂഢാലോചന നടക്കുന്നതായും അവര്‍ പറയുന്നു.

Loading...

കാന്തല്ലൂര്‍ സ്വദേശിയുടെ മകളെയാണ് കഴിഞ്ഞവര്‍ഷം കാണാതായത്. തട്ടിക്കൊണ്ടുപോയ മിഷ്യന്‍വയല്‍ സ്വദേശി ഓട്ടോ ഡ്രൈവര്‍ രഞ്ജിത്തിനെപ്പറ്റി(31) സൂചന നല്‍കിയെങ്കിലും ഒരു വര്‍ഷമായി ഇവരെ കണ്ടെത്തുന്നതിന് പോലീസ് ശ്രമിച്ചിട്ടില്ല.