കാണാതായ ഭര്‍ത്താവിന്റെ മൃതദേഹം കിടപ്പ് മുറിയില്‍ കുഴിച്ചിട്ട നിലയില്‍; ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു

ലക്‌നൗ. കാണായത ഭര്‍ത്താവിന്റെ മൃതദേഹം വീട്ടിലെ കിടപ്പ് മുറിയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. 27കാരിയായ ശില്‍പയാണ് പോലീസ് പിടിയിലായത്. ശില്‍പയുടെ ഭര്‍ത്താവ് ഗോവിന്ദിന്റെ മൃതദേഹമാണ് മുറില്‍ നിന്നും കണ്ടെത്തിയത്. ഉത്തരപ്രദേശിലെ ഷാജഹാന്‍പുരിലെ ഖമാരിയ ഗ്രാമത്തിലാണ് സംഭവം നടന്നത്.

വീട്ടില്‍ നിന്നും ദുര്‍ഗന്ധം വരുവാന്‍ തുടങ്ങിയതോടെ സംശയം തോന്നിയ ഗോവിന്ദിന്റെ സഹോദരന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് വിവരങ്ങള്‍ പുറത്ത് അറിയുന്നത്.

Loading...

ഗ്രാമത്തില്‍ ഭാര്യ ശില്‍പയ്ക്കും മൂന്ന് മക്കള്‍ക്കും ഒപ്പമാണ് ഗോവിന്ദ് സിങ് താമസിച്ചിരുന്നത്. ഓഗസ്റ്റ് ഏഴിന് ത്‌ന്നോട് വഴക്കിട്ട ഭര്‍ത്താവ് തൂങ്ങിമരിക്കുകയായിരുന്നുവെന്ന് ശില്‍പ പോലീസിനോട് പറഞ്ഞു. വിവരം പുറത്ത് അറിയുമെന്ന് ഭയന്നാണ് മൃതദേഹം വീടിനുള്ളില്‍ കുഴിച്ചട്ടതെന്നും ഇവര്‍ പറയുന്നു.

അതേസമയം ശില്പയുടെ മൊഴിയില്‍ തൃപ്തരല്ലെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. സംഭവദിവസം രാത്രി അച്ഛനും അമ്മയും വഴക്കിട്ടതായി മക്കള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ ശില്പയ്ക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാം എന്നാണ് പോലീസ് പറയുന്നത്.