12 കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊല നടത്തി സനു മോഹന്‍ മുങ്ങിയെന്ന് സൂചന

കാക്കനാട്: ദുരൂഹതയൊഴിയാതെ 13 വയസ്സുകാരിയുടെ മരണം. മുട്ടാര്‍ പുഴയില്‍ നിന്നും പതിമൂന്ന് വയസ്സുകാരി വൈഗയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലാണ് ദുരൂഹത തുടരുന്നത്. വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ നിന്ന് ലഭിച്ചുവെങ്കിലും പിതാവ് സനു മോഹന്‍ എവിടെയാണെന്ന് കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. മാര്‍ച്ച് 21ന് രാത്രിയാണ് സനു മോഹനെയും വൈഗയെയും കാണാതാവുന്നത് .പിറ്റേ ദിവസം ഉച്ചയോടെ വൈഗയുടെ മൃതദേഹം കളമശ്ശേരി മുട്ടാര്‍ പുഴയില്‍നിന്ന് കണ്ടെത്തുകയും സനുവും സഞ്ചരിച്ച കാറും അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു.അതേസമയം സനു മോഹന്‍ രാജ്യം വിട്ടെന്ന നിഗമനത്തിലാണ് പൊലീസ് ഉള്ളത്.

ട്രെയിന്‍ മാര്‍ഗം ഡല്‍ഹിയിലെത്തി അവിടെ നിന്ന് നേപ്പാള്‍ വഴി രക്ഷപ്പെടാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. സനുവിന്റെ അടുത്ത സുഹൃത്തായ തിരുവനന്തപുരം സ്വദേശിയെ ചോദ്യം ചെയ്തെങ്കിലും കേസിന് സഹായകമായ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചില്ല. ഇതോടെ സനു മോഹന് എന്തു സംഭവിച്ചുവെന്നതില്‍ ആര്‍ക്കും ഒരു വ്യക്തതയുമില്ല.സനു മോഹന്റെ പാസ്പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തതിനാല്‍ വിദേശത്ത് വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടോയെന്നാണ് സംശയിക്കുന്നത്. അങ്ങനെയെങ്കില്‍ അന്വേഷണം വഴിമുട്ടും.

Loading...

സനു മോഹനു വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് വെള്ളിയാഴ്ചയാണ്. ഇതിനുശേഷമാണ് റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളില്‍ ഇയാളുടെ ചിത്രം പതിക്കുകയും ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തത്.കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലുള്ള രണ്ടാമത്തെ സംഘത്തിന്റെയും അന്വേഷണം പുരോഗമിക്കുന്നുണ്ട്. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചാണ് ഈ സംഘം അന്വേഷണം നടത്തുന്നത്. പൂനെയില്‍ ബിസിനസ് നടത്തിയിരുന്ന ഇയാള്‍ തിരിച്ചെത്തിയശേഷം കങ്ങരപ്പടിയില്‍ ഭാര്യ രമ്യയുടെ പേരില്‍ വാങ്ങിയ ഫ്‌ളാറ്റിലായിരുന്നു താമസം. പിന്നീട് ഭാര്യയുടെ ബന്ധുക്കളുമായി മാത്രമായിരുന്നു അടുപ്പം. അച്ഛന്റെ മരണത്തിന് പോലും വീട്ടില്‍ പോയില്ല. നിരവധി കുറ്റകൃത്യങ്ങളില്‍ മഹാരാഷ്ട്ര പൊലീസുള്‍പ്പെടെ തേടുന്ന കുറ്റവാളി ആണ് സനു മോഹന്‍.