ടൈറ്റാനിക്ക് തേടിപ്പോയ ടൈറ്റന്‍ കാണാതായടുത്ത് ശബ്ദതരംഗങ്ങള്‍, നേരിയ പ്രതീക്ഷ, ബാക്കിയുള്ളത് 30 മണിക്കൂർ

വാഷിങ്ടണ്‍: അറ്റ്‌ലാന്റിക് സമുദ്രത്തിൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയവർ സഞ്ചരിച്ച
ജലപേടകം-ടൈറ്റന്‍ വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. 5 പേരുമായി യാത്ര തിരിച്ച ടൈറ്റന്‍ കാണാതായിട്ട് മൂന്ന് ദിവസമാകുന്നു. വെറും 30 മണിക്കൂറി കൂടി ശ്വസിക്കാനുള്ള ഓക്സിജൻ ആണ് ഇനി പേടകത്തിനുള്ളിൽ ബാക്കിയുണ്ടാകുക. ഇതിനിടെ ചില ശബ്ദതരംഗങ്ങള്‍ തിരച്ചിലിന്റെ ഭാഗമായി ഉപയോഗിക്കുന്ന സോനാര്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തിരുന്നു.

ടൈറ്റന്‍ കാണാതായ മേഖലയില്‍നിന്നാണ് ശബ്ദം പിടിച്ചെടുത്തത്. ശബ്ദം എവിടെനിന്നാണ് ലഭിച്ചത് എന്നറിയാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച, അര മണിക്കൂറിന്റെ ഇടവേളകളിലാണ് ശബ്ദം കേട്ടിരുന്നു. ആദ്യം ശബ്ദതംരഗങ്ങള്‍ പിടിച്ചെടുത്തത് നാലു മണിക്കൂറിനു ശേഷം വേറെ സോനാറും ഉപയോഗപ്പെടുത്തിയിരുന്നു. അപ്പോഴും ശബ്ദം കേള്‍ക്കാന്‍ സാധിച്ചിരുന്നു.

Loading...

ഇതോടെ ശബ്ദം കേട്ടയിടാത്ത് കൂടുതൽ തിരച്ചിൽ നടത്തുന്നുണ്ട്. ഇതിനകം 1,970 ചതുരശ്ര അടിയില്‍ തിരച്ചില്‍ നടത്തിയിട്ടുണ്ടെന്ന് യു.എസ്. കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. പേടകം നിയന്ത്രിക്കുന്ന ആള്‍, ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ്-പാകിസ്താനി വ്യവസായി ഷെഹ്‌സാദ ദാവൂദ്, മകന്‍ സുലേമാന്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് പേടകത്തിലുള്ളത്. ഞായറാഴ്ച പുലര്‍ച്ചെയാണ് ടൈറ്റന്‍ പേടകവുമായുള്ള ബന്ധം മുറിയുന്നത് .