കൊല്ലം: കൊല്ലം കൊട്ടിയത്ത് നിന്ന് കാണാതായ ബ്യൂട്ടിഷനെ കൊലപ്പെടുത്തിയാതായി സൂചന. ബ്യൂട്ടിഷന്‍ ട്രെയിനറായ തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശി സുചിത്രയായിരുന്നു കൊല്ലപ്പെട്ടത്. പാലക്കാട് വെച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇയാള്‍ പാലക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്നു. മാര്‍ച്ച് 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സുഖമില്ലെന്ന് പറഞ്ഞായിരുന്നു യുവതി കൊല്ലത്ത് നിന്നും ഇറങ്ങിയത്. രണ്ട് ദിവസം ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ മാര്‍ച്ച് 20 ന് ശേഷം ഫോണ്‍ വിളി നിലയ്ക്കുകയും ചെയ്തു. തുടര്‍ന്നാണ് വീട്ടുകാര്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കിയത്. കൊലപാതകത്തിലേക്ക് നിര്‍ണായകമായ ചില തെളിവുകള്‍ ലഭിച്ചതായാണ് സൂചന. മാര്‍ച്ച് 22 ന് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തുകയും ചെയ്തു. തുടര്‍ന്നാണ് നിര്‍ണായകമായി ചില വിവരങ്ങള്‍ പൊലീസിന് ലഭിക്കുകയും ചെയ്തത്. ഏതായാലും യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.
അതേസമയം രണ്ട് വര്‍ഷം മുന്‍പ് ജസ്‌ന എന്ന് പെണ്‍കുട്ടിയെ സമാനമായ സാഹചര്യത്തില്‍ കാണാതായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ജസ്‌ന കണ്ടെന്ന് തരത്തിലുള്ള നിര്‍ണായകമായ ചില സൂചനകളും ലഭിച്ചു. സംസ്ഥാനത്തിന് പുറത്ത് ജസ്‌നയെ കണ്ടെത്തിയെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ജസ്‌നയെ തിരിച്ച് മാതാപിതാക്കളുടെ കൈകളില്‍ എത്തിക്കാന്‍ കഴിയുമെന്നുമാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.