കടലില്‍ 72 മണിക്കൂര്‍ തിരച്ചില്‍; കാണാതായ യുവതി കാമുകനൊപ്പം തിരിച്ചെത്തി

മൂന്ന് ദിവസം മുമ്പാണ് വിശാഖപട്ടണം സ്വദേശി ശ്രീനിവാസ റാവുവിന്റെ ഭാര്യ 21വയസ്സുകാരിയായ ആര്‍ സായിയെ കാണാതാകുന്നത്. വിശാഖപട്ടണത്തിലെ ആര്‍കെ ബീച്ചിലായിരുന്നു സംഭവം. യുവതി തിരയില്‍പെട്ട് പോയതായിരിക്കും എന്ന നിഗമനത്തില്‍ പോലീസും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് ശക്തമായ തിരച്ചില്‍ ആരംഭിച്ചു.

തിരച്ചില്‍ നടന്ന് കൊണ്ടിരിക്കെയാണ് യുവതി കാമുകനൊപ്പം ബെംഗളൂരുവില്‍ ഉണ്ടെന്ന് മാതാപിതാക്കളെ അറിയിച്ചത്. താന്‍ സുരക്ഷിതയാണെന്നും കാമുകനൊപ്പം പോയതാണെന്നും യുവതി പറയുന്നു. ഭര്‍ത്താവായ ശ്രീനിവാസ റാവുവും സായ് പ്രിയയും 2020ലാണ് വിവാഹിതരാകുന്നത്. തുടര്‍ന്ന് വിവാഹ വാര്‍ഷികഘോഷത്തിന്റെ ഭാഗമായിട്ടാണ് ഇരുവരും ബീച്ചില്‍ എത്തിയത്.

Loading...

ഫോണ്‍കോള്‍ വന്നതിനെ തുടര്‍ന്ന് സായിയുടെ അടുത്തുനിന്നും മാറിപ്പോയപ്പോഴായിരുന്നു ഭാര്യയെ കാണാതായതെന്ന് ശ്രീനിവാസ റാവു പറയുന്നു.സായ്ക്കായി മുങ്ങല്‍ വിദഗ്ധര്‍ അടക്കം തിരച്ചില്‍ നടത്തി. രക്ഷാദൗത്യത്തിന് ഏകദേശം ഒരു കോടി രൂപയോളം ചിലവ് വന്നുവെന്നും പോലീസ് പറയുന്നു.

സ്‌കൂള്‍ കാലം മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നുവെന്നും യുവതി എങ്ങനെയാണ് പോയതെന്ന് അന്വേഷിക്കുകയാണെന്ന് പോലീസ് പറയുന്നു. ഇരുവരുടെയും പ്രണയം വീട്ടുകാരം സ്ഥിരീകരിച്ചിട്ടുണ്ട്.