അനുഗ്രഹ മാരിക്കായ് സോമർസെറ്റ്‌ സെൻറ്‌ തോമസ് ഫൊറോനാ ദേവാലയം ഒരുങ്ങി

“ഇതാ, ഞാന്‍ വേഗം വരുന്നു. എന്റെ സമ്മാനവും ഞാന്‍ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തര്‍ക്കും സ്വന്തം പ്രവൃത്തികള്‍ക്കനുസൃതം പ്രതിഫലം നല്‍കാനാണു ഞാന്‍ വരുന്നത്.” (വെളിപാട് 22 :12)

ന്യൂ ജേഴ്‌സി: ന്യൂ ജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ്. തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തില്‍ വച്ച് ജൂലൈ മാസം 14,15,16 (വെള്ളി, ശനി, ഞായര്‍) തിയതികളിലായി നടത്തപ്പെടുന്ന ശാലോം ട്രൈ സ്റ്റേറ്റ് ത്രിദിനധ്യാനം “മിഷന്‍ ഫയര്‍” നുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

Loading...

ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്റ്റികട്ട് എന്നീ സംസ്ഥാനങ്ങളിലെയും സമീപ പ്രദേശങ്ങളിലേയും വിശ്വാസിസമൂഹത്തെയാണ് “മിഷന്‍ ഫയര്‍” ലക്ഷ്യമിടുന്നത്.

ശാലോമിന്റെ പ്രശസ്ത വചനപ്രഘോഷകനും, സ്പിരിച്വല്‍ ഡയറക്ടറും, സ്വന്തം നാവിനെ ദൈവത്തിന്റെ സ്വരമാക്കിയ റവ .ഡോ. റോയ് പാലാട്ടി സി.എം ,ഐ, ലോകമെമ്പാടും ദൈവവചനത്തിന്റെ അഗ്‌നി പ്രവഹിപ്പിക്കുന്ന റവ.ഫാ. ജില്‍റ്റോ ജോര്‍ജ് , മലങ്കര യാക്കോബായ സുറിയാനി സഭയിലെ അറിയപ്പെടുന്ന സുവിശേഷ പ്രാസംഗികനും, പ്രഗത്ഭ വാഗ്മിയും, പ്രമുഖ ദൈവശാസ്ത്ര ചിന്തകനും, ശാലോം ടെലിവിഷനിലൂടെ പ്രശസ്തനായ റവ. ഫാ.പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പ എന്നിവരാണ് ധ്യാന ശുസ്രൂഷകള്‍ നയിക്കുന്നത്.

സ്വതസിദ്ധമായ ശൈലിയില്‍ ദൈവവചനത്തിന്റെ ആഴമേറിയ മര്‍മ്മങ്ങള്‍ ലോകമെങ്ങും പ്രഘോഷിച്ചുകൊണ്ടിരിക്കുന്ന ഈ വൈദികശ്രേഷ്ഠരുടെ പ്രഭാഷണങ്ങള്‍ ശ്രവിക്കുന്നതിനും, പിതാവായ ദൈവത്തിന്റെ ആശ്ലേഷത്തില്‍ അമർന്ന്, ഈശോയുടെ സ്‌നേഹസാന്നിധ്യം അനുഭവിക്കാന്‍,പരിശുദ്ധാത്മാവിന്റെ മധുര സ്വരം ശ്രവിക്കാന്‍, ആത്മാഭിഷേകത്തിന്റെ അഗ്‌നിയാല്‍ ജ്വലിക്കാന്‍ ലഭിക്കുന്ന ഈ അസുലഭാവസരം പ്രയോജനപ്പെടുത്തി “മിഷന്‍ ഫയര്‍” കൂടുതൽ അനുഗ്രഹകരമാക്കി തീര്‍ക്കുവാൻ എല്ലാവരേയും സ്‌നേഹപുരസ്സരം സ്വാഗതം ചെയ്യുന്നു.

“മിഷന്‍ ഫയര്‍” ത്രിദിനധ്യാനത്തില്‍ സംബന്ധിക്കാനാഗ്രഹിക്കുന്നവര്‍ താഴെകാണുന്ന വെബ് സൈറ്റിലൂടെ പേര് രജിസ്റ്റര്‍ ചെയ്യവന്നതാണ്.

https://www.shalomworld.org/festivals/events/153

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപറയുന്നവരുമായി ബന്ധപ്പെടുക

ജോസഫ് പെരുമ്പായില്‍ (കോഓര്‍ഡിനേറ്റര്‍) ( 732) 5479180
മിനേഷ് ജോസഫ് (ട്രസ്റ്റി) (201) 9789828
മേരിദാസന്‍ തോമസ് (ട്രസ്റ്റി) (201) 9126451
ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732) 7626744
സാബിന്‍ മാത്യു (ട്രസ്റ്റി) (848) 3918461

വെബ് : http://www.stthomassyronj.org