വിദ്യാർഥികൾക്ക് നൽകിയ പ്രതിജ്ഞയിൽ സ്ത്രീധനം അസമത്വത്തെ തകർക്കുമെന്ന് സർക്കാർ

കോഴിക്കോട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലും ചൊല്ലാനായി പുറത്തിറക്കിയ സ്ത്രീധന വിരുദ്ധ പ്രതിജ്ഞയില്‍ തെറ്റുകള്‍. പറയാനുദ്ദേശിച്ചത് സ്ത്രീധനം ശരിയല്ലെന്നാണ്, എന്നാല്‍ പ്രതിജ്ഞയില്‍ പറഞ്ഞുവന്നപ്പോള്‍ സ്ത്രീധനം നല്ലതാണെന്നായി. ഇന്ന് സര്‍ക്കാര്‍ ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചൊല്ലാനുള്ള സ്ത്രീധന വിരുദ്ധ പ്രതിജ്ഞയിലാണ് വാക്യഘടനയിലെ തെറ്റുകാരണം ആശയം മാറിപ്പോയത്.

ഭരണഘടനാ സംരക്ഷണ ദിനത്തിന്റെ ഭാഗമായി ശനിയാഴ്ച എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും കോളജുകളിലും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലുന്നുണ്ട്. ഇതിനൊപ്പമാണ് ശിയാഴ്ച സ്ത്രീധനവിരുദ്ധ പ്രതിജ്ഞയും ചൊല്ലുന്നത്. 24ന് രാവിലെ 11.41നാണ് പ്രതിജ്ഞ ഉള്‍പ്പെടുത്തിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഈ പ്രതിജ്ഞയുടെ രണ്ടാമത്തെ വരി ഇങ്ങനെയാണ് പ്രശ്‌നം. സ്ത്രീധനം അസമത്വത്തെ തകര്‍ക്കുന്നു എന്നെനിക്ക് പൂര്‍ണബോധ്യമുണ്ട് ചുരുക്കിപ്പറഞ്ഞാല്‍ സ്ത്രീധനം നല്ലതാണെന്നാണ് സര്‍ക്കാര്‍ പറഞ്ഞ് വെയ്ക്കുന്നത്. പ്രതിജ്ഞയുടെ അടുത്ത വരികളിലുമുണ്ട് ആശയക്കുഴപ്പങ്ങള്‍.

Loading...