കതകു തുറന്നത് അച്ഛന്‍, വീടിനകത്തേക്ക് മിഥുന്‍ ഓടിക്കയറി

കാക്കനാട്; സുഹൃത്തിന്റെ വണ്ടിയുമെടുത്താണ് മിഥുന്‍ കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദിനു സമീപത്തെ പദ്മാലയത്തില്‍ എത്തിയത്. പാതിരാത്രി കതകില്‍ മുട്ടിവിളിക്കുന്നതുകേട്ട് അച്ഛന്‍ ഷാലനാണ് കതകു തുറന്നത്. മകളെ കാണണമെന്ന് ആവശ്യപ്പെടുന്നതിനിടെയാണ് ഉറക്കമുണര്‍ന്ന് ദേവിക എത്തിയത്.

ദേവികയെ കണ്ടതോടെ മിഥുന്‍ വീടിനകത്തേക്ക് ഓടിക്കയറി പെട്രോളൊഴിച്ച് തീവെക്കുകയായിരുന്നു. ഓടിമാറാന്‍ പോലും സമയംകൊടുക്കാതെയായിരുന്നു ആക്രമണം. അതിനിടെ മിഥുന്റെ ശരീരത്തിലേക്കും തീ പടര്‍ന്നു. ജീവനെടുക്കുന്ന പ്രണയം വീണ്ടും കേരളത്തെ ഞെട്ടിക്കുകയാണ്.

Loading...

പ്രണയഭ്യര്‍ത്ഥന നിരസിച്ചതിന്റെ പകയിലാണ് ആരുംകൊല നടന്നതെന്നാണ് സൂചന. മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഷാലനും ഗുരുതരമായി പരിക്കേറ്റു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട ദേവിക. പറവൂര്‍ പല്ലംതുരുത്ത് സ്വദേശിയാണ് മരിച്ച മിഥുന്‍.

വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ദേവികയേയും മിഥുനെയും കളമശ്ശേരി മെഡിക്കല്‍ കൊളേജില്‍ എത്തിച്ചത് എന്നാല്‍ ഇരുവരുടേയും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ അച്ഛന്‍ ഷാലന്‍ ചികിത്സയിലാണ്. യുവാവ് വന്ന വണ്ടി പെണ്‍കുട്ടിയുടെ വീടിന് സമീപത്തുനിന്ന് കണ്ടെത്തി.