പാനീ പൂരി കച്ചവടം കക്കൂസില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച്, കട അടിച്ച് തകര്‍ത്ത് നാട്ടുകാര്‍

കോലാപൂര്‍ : കക്കൂസില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് പാനി പൂരി കച്ചവടം നടത്തിയ കട അടിച്ചു തകര്‍ത്ത് നാട്ടുകാര്‍. സംഭവം മഹാരാഷ്ട്രയിലെ കോലാപൂരിലാണ്. ‘മുംബൈ കേ സ്‌പെഷ്യല്‍ പാനി പൂരി വാല’ എന്ന കടയാണ് നാട്ടുകാര്‍ അടിച്ച് തകര്‍ത്തത്. കച്ചവടക്കാരന്‍ കക്കൂസ് വെള്ളമൊഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു.

ഇതോടെയാണ് നാട്ടുകാര്‍ പ്രകോപിതരായത്.കോലാപൂരിലെ രാണ്‍കല തടാകത്തിന് സമീപത്ത് സ്ഥിരമായി കച്ചവടം നടത്തിയ വ്യക്തിയാണ് ശുചിമുറിയില്‍ നിന്നുള്ള വെള്ളം ഭക്ഷണത്തിലുപയോഗിച്ചത്. നല്ല തിരക്കുള്ള ഈ കടയില്‍ റോഡരികിലെ പൊതുകക്കൂസില്‍ നിന്നായിരുന്നു വെള്ളം എടുത്തിരുന്നത്. കച്ചവടക്കാരന് ശുചിമുറിയില്‍ നിന്നുള്ള വെള്ളമുപയോഗിച്ച് കാന്‍ നിറയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ചിലര്‍ കട അടിച്ചു തകര്‍ത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

Loading...