മീ ടു കേസ്; പ്രിയ രമാണിയെ ശിക്ഷിക്കാനാകില്ലെന്ന് കോടതി

മീ ടു കേസില്‍ മുന്‍ കേന്ദ്ര മന്ത്രി എം ജെ അക്ബറിന് തിരിച്ചടി. എം ജെ അക്ബര്‍ നല്‍കിയ ക്രിമിനല്‍ മാനനഷ്ട കേസില്‍ മാധ്യമ പ്രവര്‍ത്തക പ്രിയ രമാണിയെ ശിക്ഷിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.ലൈംഗിക അതിക്രമം നടന്നാല്‍ അക്കാര്യം സ്ത്രീകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വെളിപ്പെടുത്താമെന്നും ദില്ലി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ കോടതി ഉത്തരവില്‍ വ്യക്തമാക്കി. കോളിളക്കം സൃഷ്ടിച്ച മി ടു ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് ദില്ലി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ കോടതിയുടെ നിര്‍ണായക ഉത്തരവ്.ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയ രമാണിക്കെതിരെ മുന്‍ കേന്ദ്ര മന്ത്രി എം ജെ അക്ബര്‍ നല്‍കിയ ക്രിമിനല്‍ മാനനഷ്ട കേസിലായിരുന്നു കോടതി വിധി.

മാനനഷ്ട കേസില്‍ മാധ്യമ പ്രവര്‍ത്തക പ്രിയ രമാണിയെ ശിക്ഷിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ലൈംഗിക അതിക്രമം നടന്നാല്‍ അക്കാര്യം സ്ത്രീകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വെളിപ്പെടുത്താമെന്നും ചൂണ്ടിക്കാട്ടി.ഒരു സ്ത്രീക്ക് തനിക്കെതിരായ കുറ്റകൃത്യത്തിനെതിരെ പതിറ്റാണ്ടുകള്‍ പിന്നിട്ടാലും ശബ്ദമുയര്‍ത്താന്‍ കഴിയും. കുറ്റം ചെയ്ത വ്യക്തിയുടെ പദവികളോ, സമൂഹത്തിലെ മാന്യതയോ ഇതിന് തടസമല്ല ലൈംഗിക പീഡന കുറ്റകൃത്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് സ്ത്രീകളെ ശിക്ഷിക്കാന്‍ കഴിയില്ലെന്നും അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാര്‍ പാണ്ഡെ ഉത്തരവില്‍ വ്യക്തമാക്കി.
.1994ല്‍ ജോലിക്കായുളള അഭിമുഖത്തിനിടെ മുംബയിലെ ഹോട്ടല്‍മുറിയില്‍ വച്ച് എം ജെ അക്ബര്‍ ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു പ്രിയ രമാണി നടത്തിയ മീ ടൂ വെളിപ്പെടുത്തല്‍. പിന്നാലെ ഇരുപതോളം സ്ത്രീകളും എം ജെ അക്ബറിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. വിവാദത്തെ തുടര്‍ന്ന് 2018 ഒക്ടോബര്‍ 17 ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി സ്ഥാനം അക്ബര്‍ രാജിവച്ചിരുന്നു.

Loading...