മുഖ്യമന്ത്രിക്ക് തിരിച്ചടിയാണ് ജലീലിന്റെ രാജി;വൈകിയ രാജി കൂടുതല്‍ നാണക്കേടുണ്ടാക്കി; എം.കെ മുനീര്‍

മന്ത്രി കെ.ടി ജലീല്‍ രാജി വെച്ചത് മുഖ്യമന്ത്രി പിണറായി വിജയന് നാണക്കേടെന്ന് എം.കെ മുനീര്‍.
അധികാരക്കസേരയില്‍ അവസാനം വരെയും പിടിച്ചു തൂങ്ങാന്‍ ശ്രമിച്ച കെ.ടി. ജലീലിനെ ഒടുവില്‍ മുഖ്യമന്ത്രിയും മുന്നണിയും സംരക്ഷിക്കാന്‍ കഴിയാതെ കയ്യൊഴിഞ്ഞു.ഇതിനാലാണഅ ഇന്ന് രാജി വെച്ചതെന്നും മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീര്‍. പ്രതിപക്ഷ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞതുകൊണ്ടാണ് ജലീലിന് നാണം കെട്ട് ഇറങ്ങേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജലീൽ രാജി വൈകിച്ചത് കൊണ്ട് നാണക്കേട് വര്‍ധിപ്പിച്ചു എന്നതല്ലാതെ ഒരു നേട്ടവും ഇടത് മുന്നണിക്കോ ജലീലിനോ ഉണ്ടായിട്ടില്ല. ഇ.പി. ജയരാജന് പോലും കിട്ടാതിരുന്ന പരിരക്ഷയാണ് മുഖ്യന്ത്രി ജലീലിന് നല്‍കിപ്പോന്നതെന്നും എം.കെ. മുനീര്‍ പറഞ്ഞു.‘സി.പി.എമ്മിന്റെ മെമ്പര്‍ഷിപ്പ് പോലുമില്ലാത്ത ഒരാള്‍ക്ക് ഭരണത്തില്‍ കിട്ടിയ പ്രിവിലേജ് അധികാരത്തിന്റെ ഇടനാഴികയില്‍ ഓരോ അവിശുദ്ധ ഇടപാടുകള്‍ക്കും പിന്നില്‍ ജലീലിന് ഉണ്ടായിരുന്ന പങ്ക് വെളിപ്പെടുത്തലാണ്. ഇതിന്റെ അമര്‍ഷം മുന്നണിയിലും പാര്‍ട്ടിയിലും ഉയര്‍ന്നിട്ടും അവസാന നിമിഷം വരെ കണ്ണിലെ കൃഷ്ണ മണി പോലെ ജലീലിനെ സംരക്ഷിച്ചു പോന്ന ജലീലിന്റെ ഇപ്പോഴത്തെ രാജി മുഖ്യമന്ത്രിക്ക് കിട്ടിയ വലിയ തിരിച്ചടിയാണ്. ജലീല്‍ അങ്ങയെ മന്ത്രിയാക്കിയത് എകെജി സെന്ററില്‍ നിന്നായിരിക്കാം. പക്ഷെ അങ്ങയെ നിലത്തിറക്കിയത് കേരള ജനതയാണ്’. എം.കെ. മുനീര്‍ പറഞ്ഞു.

Loading...