ജന്മദിനാശംസകൾ സഖാവേ; മുഖ്യമന്ത്രിയ്ക്ക് ആശംസകളുമായി എം കെ സ്റ്റാലിൻ

ചെന്നൈ :മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകളുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഫേസ്ബുക്കിലൂടെയാണ് സ്റ്റാലിൻ ആശംസയറിയിച്ചിരിക്കുന്നത്. പ്രിയ സഖാവും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുമായി പിണറായി വിജയന് ജന്മദിനാശംസകൾ നേരുന്നുവെന്നാണ് സ്റ്റാലിൻ തൻറെ ഫേസ്ബുക്കിൽ കുറിച്ചത്. ഛിദ്രശക്തികൾക്കെതിരെ കേരളത്തെ കൂടുതൽ ശക്തിപ്പെടുത്താനും, സംസ്ഥാനങ്ങളുടെ ഐക്യത്തിന് കരുത്താവാൻ കഴിയട്ടെ എന്നും സ്റ്റാലിൻ ആശംസാ കുറിപ്പിൽ പറയുന്നുണ്ട്.

ജന്മ ദിനത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് മുഖ്യമന്ത്രി. സാധാരണ പിണറായി വിജയൻ തൻറെ ജന്മദിനം ആഘോഷിക്കാറില്ല. ഇത്തവണയും പ്രത്യേക ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമുണ്ടാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആറ് വർഷം മുമ്പ് പിണറായിയുടെ നേതൃത്വത്തിൽ ഇടത് സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തലേദിവസം അദ്ദേഹത്തിൻറെ ജന്മദിനമായിരുന്നു. അന്ന് ചരിത്രം തിരുത്തി കുറിച്ച തുടർഭരണത്തിൻറെ നിറവിൽ പതിനഞ്ചാം കേരളനിയമസഭയുടെ ഒന്നാംസമ്മേളനം ചേരുന്ന ദിവസമായിരുന്നു പിണറായിയുടെ 76-ാം പിറന്നാളെന്നതും ശ്രദ്ധേയമായിരുന്നു.

Loading...