എംഎല്‍എയുടെ മരുമകളെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ വെട്ടിക്കൊന്നു

ബെംഗളൂരു: കര്‍ണ്ണാടകയില്‍ എംഎല്‍എയുടെ മരുമകളെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ അജ്ഞാതര്‍ വെട്ടിക്കൊന്നു. മഹാലക്ഷ്മി ലേ ഔട്ടിലെ ജനതാദള്‍ എസ് എംഎല്‍എ ഗോപാലയ്യയുടെ സഹോദരന്‍ ബസവരാജുവിന്റെ ഡ്രൈവറായിരുന്ന മനു എന്ന മുപ്പതുകാരനാണ് കൊല്ലപ്പെട്ടത്. ദുരഭിമാനക്കൊലയാണെന്ന് ആരോപണമുയരുന്നുണ്ടെങ്കിലും ഗുണ്ടാപ്പട്ടികയിലുള്ള യുവാവിനെ എതിരാളികള്‍ കൊന്നതാകാനും സാധ്യതയുണ്ടെന്നാണു പൊലീസ് പറയുന്നത്.

മകള്‍ പല്ലവിയെ (18) തട്ടിക്കൊണ്ടുപോയെന്നു നേരത്തെ ബസവരാജു കേസ് കൊടുത്തിരുന്നു. തുടര്‍ന്ന്, വിവാഹം കഴിക്കാനായി ഒളിച്ചോടിയതാണെന്നും ജീവനു ഭീഷണിയുണ്ടെന്നറിയിച്ചും മനുവും പല്ലവിയും ചേര്‍ന്നു ഫെയ്‌സ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്തു. മനുവിനെ പിന്നീട് അറസ്റ്റ് ചെയ്തു. ജാമ്യം ലഭിച്ചതിനു പിന്നാലെ രണ്ടുമാസം മുന്‍പു പല്ലവിയുമായി വീണ്ടും ഒളിവില്‍ പോകുകയായിരുന്നു. സംഭവവുമായി ബന്ധമില്ലെന്നാണ് എംഎല്‍എയുടെ പ്രതികരണം.

Top