Kerala News

സഖാവ് യു.പ്രതിഭ എം.എല്‍.എ മുമ്പ് ലെഗിന്‍സില്‍ നടന്നു എന്ന് പാര്‍ട്ടിക്കാര്‍ കുശുമ്പ് പറഞ്ഞു, ഇപ്പോള്‍ നെയില്‍ പോളീഷ് മുതല്‍ ലിപ്സ്റ്റിക്കും വരെ കുറ്റം..ഇതാണോ നവോഥാനം…

ഒരു എം.എല്‍.എക്ക് നെയില്‍ പോളീഷ് ഇട്ടുകൂടെ. ജീന്‍സും ലെഗിന്‍സും ഉട്ടുകൂടെ..നല്ല സ്‌റ്റൈലന്‍ സാരിയും മേക്കപ്പും ബ്യൂട്ടി പാര്‍ലറില്‍ പോയും സൗന്ദര്യം കാത്തു കൂടെ..എന്നാല്‍ ഇപ്പോള്‍ തൊട്ടതിനും പിടിച്ചതിനും സൈബര്‍ സഖാക്കള്‍ തന്നെ വേട്ടയാടുന്നത് കായംകുളം എം.എല്‍.എ യു. പ്രതിഭാ ഹരിയെ. പ്രതിഭക്കെതിരായ സൈബര്‍ ആക്രമണത്തെ പരിഹസിച്ചുകൊണ്ടാണ് രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ ജയശങ്കര്‍. ആറന്മുളയ്ക്കു കിട്ടുന്ന പരിഗണന കായംകുളത്തിനും കിട്ടണം എന്നേ പ്രതിഭ ആഗ്രഹിച്ചിരുന്നുള്ളുവെന്നും എന്നാല്‍ പ്രതിഭയുടെ ലിപ്സ്റ്റിക്കും നെയില്‍ പോളിഷും വരെ സൈബര്‍ സഖാക്കള്‍ വിമര്‍ശന വിധേയമാക്കിയെന്ന് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

“Lucifer”

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങിനെ

സ്ഫുട താരകള്‍ കൂരിരുട്ടിലുണ്ടെന്നു കുമാരനാശാന്‍ തമാശ പറഞ്ഞതല്ല. അക്കാര്യം കായംകുളം എംഎല്‍എയ്ക്ക് അല്പം വൈകിയാണെങ്കിലും മനസിലായി.

ആരോഗ്യ മന്ത്രിണിയുടെ ഫേസ്ബുക്ക് പോസ്റ്റിനു കീഴെ നിര്‍ദ്ദോഷമായ ഒരു കമന്റിട്ടപ്പോള്‍ പ്രതിഭ ഇത്രയും കരുതിയില്ല. ആറന്മുളയ്ക്കു കിട്ടുന്ന പരിഗണന കായംകുളത്തിനും കിട്ടണം എന്നേ ആഗ്രഹിച്ചുളളൂ. പക്ഷേ വെളുക്കാന്‍ തേച്ചത് വെളളപ്പാണ്ടായി. ശൈലജ ടീച്ചര്‍ കണ്ണുരുട്ടി; പ്രതിഭ അഭിപ്രായം പിന്‍വലിച്ചു.

പക്ഷേ സൈബര്‍ സഖാക്കള്‍ വിട്ടില്ല. മന്ത്രിയെയും സര്‍ക്കാരിനെയും പാര്‍ട്ടിയെയും അവഹേളിച്ചു എന്നാരോപിച്ച് എംഎല്‍എയ്ക്കു നേരെ ആക്രമണം അഴിച്ചുവിട്ടു. പ്രതിഭയുടെ ലിപ്സ്റ്റിക്കും നെയില്‍ പോളീഷും കുടുംബ പ്രശ്‌നങ്ങളും വരെ വിമര്‍ശന വിധേയമായി.

സൈബര്‍ ഗുണ്ടായിസത്തിനെതിരെ പ്രതികരിച്ചപ്പോള്‍ തെറിയോടു തെറിയായി. കുലംകുത്തിയായി മുദ്രകുത്തി. പ്രതിഭ അടുത്ത തവണ കൈപ്പത്തി അടയാളത്തില്‍ മത്സരിക്കുമെന്ന് പ്രചരിപ്പിക്കുന്നു.

അതേസമയം, ഇന്നാട്ടിലെ നല്ലവരായ കോണ്‍ഗ്രസ്, ലീഗ്, ബിജെപി സൈബര്‍ പോരാളികള്‍ പ്രതിഭയെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുകയാണ്. അവരുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ പാവം പണ്ടേ മാപ്പു പറഞ്ഞു പൊതു പ്രവര്‍ത്തനം അവസാനിപ്പിച്ചേനെ.

വൈകിയാണെങ്കിലും സൈബര്‍ സഖാക്കളുടെ വിപ്ലവ വീര്യം അനുഭവിച്ചറിഞ്ഞ പ്രതിഭയ്ക്ക് നൂറ് ചുവപ്പന്‍ അഭിവാദ്യങ്ങള്‍, യു. പ്രതിഭ എം.എല്‍.എയുടെ ചിത്രവും തന്റെ ഫേസ്ബുക്ക് പേജില്‍ ജയസങ്കര്‍ പങ്കുവയ്ച്ചിട്ടുണ്ട്.

Related posts

മലയാളത്തിന്റെ പൂവൻ കോഴിയേ തിരിച്ചുതന്ന കുഞ്ചാക്കോ ബോബന്‌ രണ്ടുവട്ടം അഭിനന്ദനം- മഞ്ജു വാര്യർ

subeditor

കശുവണ്ടി തോട്ടണ്ടി ഇടപാടില്‍ വന്‍ അഴിമതി : നാലുപേര്‍ക്കെതിരെ കേസെടുത്തു

subeditor

സംസ്ഥാനത്ത് മദ്യവില ഉയരും

subeditor12

യുഎഇയില്‍ മലയാളി യുവതിയുടെ മരണത്തിന് കാരണമായ അപകടം; ഭര്‍ത്താവില്‍ നിന്ന് രണ്ട് ലക്ഷം ദിര്‍ഹം ഈടാക്കി

subeditor5

ചെറുപ്പുളശ്ശേരി സിപിഐഎം ഓഫീസില്‍ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ വന്‍ ട്വിസ്റ്റ്, പ്രതിയുടെ വെളിപ്പെടുത്തലില്‍ കുരുങ്ങി യുവതിയും

subeditor10

ചായപ്പൊടിയിലും മായം

subeditor

കമ്പി തലയിലൂടെ തുളച്ച് പുറത്തേക്ക്… ബോധം മറയാതെ ആശുപത്രിയില്‍ എത്തിയ യുവാവിന് അമ്പരപ്പ്

main desk

പള്ളി ദർസിൽ പഠിക്കുന്ന മകൻ അവധിക്ക് വീട്ടിലെത്തിയപ്പോൾ കണ്ടത് ഉമ്മയുടെ മൃതദേഹം ;ദിവസങ്ങളോളം പഴക്കം

തിരുവനന്തപുരത്ത് വനിതാ പൈലറ്റിനെ അപമാനിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

ക്‌ളാസില്‍ പഠനത്തിന് തടസ്സമുണ്ടാക്കുന്ന വിദ്യാര്‍ഥികളെ പുറത്താക്കാം ഹൈകോടതി

subeditor

നോട്ടുകൾ അസാധുവാക്കിയതോടെ കച്ചവടം തകർന്നതിൽ മനംനൊന്ത് വ്യാപാരി കടയ്ക്കുള്ളിൽ തൂങ്ങിമരിച്ചു

subeditor

കുട്ടനാട്ടിൽ ദിലീപിനു സ്വന്തമായി ദ്വീപ്,സൗണ്ട് തോമ എടുക്കാൻ വന്നപ്പോൾ കണ്ട ഭൂമി സ്വന്തമാക്കി

subeditor