ഇന്നൊരു മഹത്തായ സുദിനമാണ്, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ച സുദിനം; മണ്ടത്തരവുമായി മന്ത്രി എം എം മണി

കട്ടപ്പന: മന്ത്രി എം എം മണി പറഞ്ഞ വലിയ മണ്ടത്തരമാണ് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരിക്കുന്നത്. ഇക്കുറി മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് മണിയെ അപദ്ധത്തില്‍ എത്തിച്ചത്. ശിശുദിനം ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ച ദിവസമാണെന്നും അതൊരു സുദിനമാണെന്നുമായിരുന്നു എം എം മണിയുടെ പ്രതികരണം. കട്ടപ്പനയില്‍ ഒരു പൊതു സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

നമുക്കറിയാം ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ച സുദിനമാണ് ഇന്ന്. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതില്‍, അതിനെ മുന്നോട്ടു നയിക്കുന്നതില്‍ നല്ല പങ്കുവഹിച്ച ആദരണീയനായ മുന്‍ പ്രധാനമന്ത്രി, ദീര്‍ഘനാള്‍ ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയെന്നും മന്ത്രി മണി പറഞ്ഞു. ശിശുദിനത്തില്‍ സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം നടത്തുന്നതു പരാമര്‍ശിച്ചായിരുന്നു പ്രസംഗം.

Loading...

ദീര്‍ഘനാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയില്‍ നമ്മെ നയിച്ച അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് ഈ മഹാസമ്മേളനം നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇതോടെ സോഷ്യല്‍ മീഡിയകളില്‍ മന്ത്രിക്കെതിരെ വന്‍ ട്രോള്‍ പ്രവാഹമാണ്. ഇത്തരത്തില്‍ ഒറു മണ്ടത്തരം പറയുന്ന ഒരാളാണോ മന്ത്രിയായിരിക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത്.

അതേസമയം ശബരിമല വിഷയത്തിലും അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കി. സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നതായി മന്ത്രി എം.എം മണി. വിശ്വാസികളായ ഹിന്ദു സ്ത്രീകള്‍ ശബരിമലയില്‍ പോകാറില്ലെന്നും മന്ത്രി പറഞ്ഞു.

യുവതീ പ്രവേശം സുപ്രീം കോടതി സ്‌റ്റേ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി ഏഴംഗ ബെഞ്ചിന്റെ വിധിയും സ്വാഗതം ചെയ്യുന്നതായി പറഞ്ഞു.

വിധിയെ സ്വാഗതം ചെയ്യുകയാണ്. ഒരു കാര്യം നിയമപരമായി പ്രശ്‌നങ്ങള്‍ വന്നാല്‍ അതിനെ നേരിടാതെ ഗവര്‍മെന്റിന് പോകാന്‍ പറ്റില്ല. സുപ്രീം കോടതി വിധിയെ നമ്മള്‍ സ്വാഗതം ചെയ്യുന്നു.

ഇപ്പോള്‍ ഏഴംഗ ബെഞ്ചാണ്. ഏഴംഗ ബെഞ്ചിനേയും നമ്മള്‍ സ്വാഗതം ചെയ്യുന്നു’ എം.എം മണി പറഞ്ഞു.വിശ്വാസികളായ ഹിന്ദു സ്ത്രീകള്‍ സാധാരണ ശബരിമലയിലേക്ക് പോവാറില്ല. വിശ്വാസികളല്ലാത്തവര്‍ ദര്‍ശനത്തിന് വന്നാലും വിധിയുടെ അടിസ്ഥാനത്തില്‍ നിലപാട് എടുക്കുമെന്നും മന്ത്രി പറഞ്ഞു.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വിധിയില്‍ നിയമോപദേശം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നുണ്ടായ വിധിയില്‍ വ്യക്തത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധി എന്തുതന്നെയായാലും അത് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കും എന്നാല്‍ പുന:പരിശോധന ഹര്‍ജി സംബന്ധിച്ച് സുപ്രീംകോടതിയില്‍ നിന്ന് ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. അത് വന്ന ശേഷം കൂടുതല്‍ പ്രതികരണങ്ങളാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.