സഹോദരന്‍ ലംബോദരന്റെ അഴിമതിയേ പറ്റി ചോദിച്ചപ്പോള്‍ കോപിച്ച് എം.എം മണി

വ്യാജ രേഖ ചമച്ച് സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്ത കേസില്‍ വൈദ്യുതമന്ത്രി എംഎം മണിയുടെ സഹോദരനും കുടുബത്തിനുമെതിരെ ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം. പന്ത്രണ്ട് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് എം എം മണിയുടെ സഹോദരന്‍ എംഎം ലംബോദരനും കുടുംബത്തിനുമെതിരെ ക്രൈം ബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.എന്നാല്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്ത സഹോദരനെ കുറിച്ച് മന്ത്രി എംഎം മാണിയോട് തിരക്കിയ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് മന്ത്രി കൊടുത്ത് അസഭ്യവര്‍ഷം . ‘ നോ അതിനെപ്പറ്റി ചോദിക്കരുത് , ഞാന്‍ എന്നാ പറയണമെന്നാ നിങ്ങള്‍ പറയുന്നത് , എനിക്കറിയാത്ത കാര്യങ്ങളെ പറ്റി എന്നോട് – ചോദിച്ചാല്‍ ഞാന്‍ വല്ലതുമൊക്കെ പറയും ,എന്റെ സ്വഭാവം മാറ്റരുത് ‘ കുപിതനായ മന്ത്രി മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അസഭ്യം ചൊരിഞ്ഞു .കൈചൂണ്ടി കയര്‍ത്ത് സംസാരിച്ച മന്ത്രി ചോദ്യം ചോദിച്ച മാദ്ധ്യമ പ്രവര്‍ത്തകനോട് ഏതു ചാനലാണെന്നുള്ള വിവരങ്ങളും ആരാഞ്ഞു .എന്താ മണിയാശാനെ നിങ്ങളീ മുഖ്യനും മന്ത്രിമാരും നിങ്ങളുംകുടുമ്പക്കാരുമൊക്കെ ചെയുന്ന തോന്യവാസങ്ങള്‍ ചോദ്യം ചെയുന്ന മാധ്യമ പ്രവര്‍ത്തകരുടെ മെക്കിട്ടു കേറുകയും അസഭ്യം പറയുകയുമൊക്കെ ചെയുന്നത് എന്തുകൊണ്ടാണ് ?അധികാരത്തിലിരിക്കുന്നവരെ ചോദ്യം ചെയ്യാന്‍ പാടില്ല എന്ന ധാര്‍ഷ്ട്യം തന്നെയാണോ മുഖ്യനും അങ്ങയെ [ഒലുള്ള മന്ത്രിമാര്‍ക്കും..എന്തുകൊണ്ടാണ് കേരളത്തിലെ ഇടതു പക്ഷ മന്ത്രിമാരെല്ലാം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ ഇത്രത്തോളം അസഹിഷ്ണുത കാണിക്കുന്നത് .. യു ഡി എഫ് ഭരിച്ചിരുന്നപ്പോഴൊന്നും പരസ്യമായി അസഭ്യം പറയുകയും ധാര്‍ഷ്ട്യം കാണിക്കുകയും ചെയുന്ന മന്ത്രിമാരെ കേരളം കണ്ടിട്ടില്ല .. ഇത്രത്തോളം അസഹിഷ്ണുതകൊള്ളാന്‍ മാത്രം എന്തെങ്കിലും നിഗൂഡ്ഡത്ത രഹസ്യങ്ങള്‍ കൂടുതലാണോ സി പി എം ഭരണപക്ഷ സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് അതല്ലെങ്കില്‍ കലാപ പാര്‍ട്ടി അക്രമ പാര്‍ട്ടി എന്നൊക്കെ ആക്ഷേപമുള്ള വിപ്ലവ നായകന്മാരുടെ പ്രകൃതം തന്നെയാണോ ഇത് ..

പന്ത്രണ്ട് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് എം എം മണിയുടെ സഹോദരന്‍ എംഎം ലംബോദരനും കുടുംബത്തിനുമെതിരെ ക്രൈം ബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്..
2004- 05 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇടുക്കി ചിന്നക്കനാലിലെ ഭൂമി വ്യാജരേഖയുണ്ടാക്കി ലംബോദരനും കുടുംബവും തട്ടിയെടുക്കുകയായിരുന്നു. 2007 ല്‍ ക്രമക്കേട് നടത്തി ഭൂമി തട്ടിയ വിവരം ക്രൈംബ്രാഞ്ച് കണ്ടെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ലംബോദരനും കുംബാംഗങ്ങളും റവന്യൂ അധികൃതരുമുള്‍പ്പെടെ ഇരുപത്തി രണ്ട് പേരാണ് ക്രൈം ബ്രാഞ്ചിന്റെ പ്രതി പട്ടികയിലുള്ളത്. കേസില്‍ ലംബോദരന്റെ ഭാര്യാ സഹോദരന്‍ രാജേന്ദ്രന്‍ ഒന്നാം പ്രതിയും ലംബോദരന്‍ രണ്ടാം പ്രതിയുമാണ്.

Loading...

ചിന്നക്കനാലിലെ മൂന്നേക്കര്‍ 98 സെന്റ് സര്‍ക്കാര്‍ ഭൂമി വ്യാജ രേഖ ചമയ്ച്ചാണ് പ്രതികള്‍ സ്വന്തമാക്കിയതെന്ന് അന്വേഷണത്തില്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തി. കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി റവന്യൂ രേഖകളില്‍ കൃത്രിമം കാട്ടി പട്ടയഭൂമിയെന്ന് കാണിച്ചാണ് തട്ടിയെടുത്തതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. തട്ടിപ്പു നടത്താന്‍ വില്ലേജ് ഓഫീസിലെ രേഖകള്‍ കീറിമാറ്റിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.