മരുന്ന് വാങ്ങാനായി 30 രൂപ ചോദിച്ച ഭാര്യയെ മുത്തലാഖ് ചൊല്ലി, ഭര്‍ത്താവിന് മു്ട്ടന്‍പണി

മരുന്ന് വാങ്ങാന്‍ 30 രൂപ ചോദിച്ചതിന് ഭാര്യയെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിന് കിട്ടിയത് മുട്ടന്‍ പണി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിനെ ഹാപുരിയിലാണ് സംഭവം. പണം ആവശ്യപ്പെട്ട ഭാര്യയുമായി തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലുകയുമായിരുന്നു. യുവാവും ബന്ധുക്കളും ചേര്‍ന്ന് ഭാര്യയേയും കുട്ടികളേയും വീട്ടില്‍ നിന്ന് പുറത്താക്കിയെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

മൂന്നു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്. ആഗസ്ത് ഒന്നിന് മുത്തലാഖ് ക്രിമിനല്‍ല്‍ കുറ്റമാക്കി പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരമാണ് കേസെടുത്തതെന്ന് ഡി.എസ്.പി രാജേഷ് സിങ്ങ് പറഞ്ഞു.നിയമം മൂലം നിരോധിച്ചെങ്കിലും മുത്തലാഖ് ഉത്തര്‍പ്രദേശില്‍ വ്യാപകമാവുകയാണെന്ന് പൊലീസ് രേഖകള്‍ സൂചിപ്പിക്കുന്നു. മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ കേസ് നല്‍കിയ യുവതിയുടെ മൂക്ക് വെട്ടിയ സംഭവം സീതാപൂരില്‍ നിന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.