മോഹൻലൽ പറഞ്ഞത് നുണ, സത്യം വെളിപ്പെടുത്തി പത്മപ്രിയ

ഇന്നലെ പ്രത്ര സമ്മേളനത്തിൽ മോഹൻലാൽ ഒരു നുണ തട്ടിവിട്ടതായി പത്മപ്രിയയുടെ വാക്കുകൾ. അമ്മയിലേക്ക് വുമൺ ഇൻ കളക്ടീവിൽ നിന്നും ആരും മൽസരിക്കാൻ മുന്നോട്ട് വന്നില്ലെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. എന്നാൽ നടി പാർവതി മൽസരിക്കാൻ തയ്യാറായിരുന്നു. പിന്തിരിപ്പിക്കുകയായിരുന്നു ചെയ്തത്.

അമ്മയേയും മോഹൻലാലിനേയും പ്രതിരോധത്തിലാക്കി പത്മപ്രിയയുടെ വെളിപ്പെടുത്തൽ. കമ്മറ്റിയിലേക്ക് മത്സരിക്കാൻ പാർവതി സെക്രട്ടറിയോടാ‍ണ് സന്നദ്ധത അറിയിച്ചത്. എന്നാൽ മത്സരിക്കുന്നതിൽ നിന്നും സെക്രട്ടറി പിന്തിരിപ്പിക്കുകയായിരുന്നു എന്ന് പത്മപ്രിയ വ്യക്തമാക്കി. വിമൺ ഇൻ സിനിമ കളക്ടീവിൽ നിന്നും ആരും മത്സരിക്കാൻ മുന്നോട്ടുവന്നിരുന്നില്ല എന്ന മോഹൻലാലിന്റെ പ്രതികരണത്തിനു പിന്നാലെയാണ് താരത്തെ പ്രതിരോധത്തിലാക്കി പത്മപ്രിയ രംഗത്ത് വന്നത്.

Top