ഗുജറാത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിച്ചു

അഹമ്മദാബാദ്: പാസ് നേതാവ് ഹര്‍ദിക് പട്ടേലിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഗുജറാത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റും നിരോധിച്ചു. നാളെ 12 മണിവരെയാണ് നിരോധനം. പട്ടേല്‍ സംവരണം ആവശ്യപ്പെട്ട് നാളെ നടത്താനിരുന്ന ഹര്‍ദിക് പട്ടേലിന്റെ ഏക് താ യാത്രക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.

ക്രമസമാധാനം നിലനിര്‍ത്തുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ഡി ജി പി പി സി ഥാക്കൂര്‍ പറഞ്ഞു. അപവാദപ്രചരണം തടയുന്നതിനാണ് നിരോധനമെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച്ച ഉച്ച മുതല്‍ ഞായറാഴ്ച്ച ഉച്ചവരെയാണ് നിരോധനം.