കളഞ്ഞുകിട്ടിയ സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ ഓണാക്കി നോക്കിയ പോലീസ് ഞെട്ടി

കാസര്‍ഗോഡ് ടൗണിന് പരിസരത്തെ ഒരു ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന നാല്‍പ്പത്തിരണ്ടുകാരിയുടെ ഫോണാണ് കളഞ്ഞുപോയത്. ഈ ഫോണ്‍ കിട്ടിയ ഒരു ഓട്ടോഡ്രൈവര്‍ ഉടന്‍ തന്നെ പൊലീസ്സ്റ്റേ ഷനിലേല്‍പ്പിക്കുകയായിരുന്നു. കാസര്‍ഗോഡ് കേന്ദ്രീകരിച്ച് നടക്കുന്ന സെക്സ് റാക്കറ്റ് ഇടപാടുകള്‍ സംബന്ധിച്ചാണ് വിവരം കിട്ടിയത്.

ഫോണ്‍ സ്ത്രീയെ തിരിച്ചെല്‍പ്പിക്കുന്നതിനായി പൊലീസ് വിളിച്ചപ്പോള്‍ ഫോണിന്റെ ഉടമസ്ഥയില്‍ നിന്നുണ്ടായ മറുപടിയാണ് പൊലീസില്‍ സംശയം ജനിപ്പിച്ചത്. ഫോണ്‍ തനിക്ക് വേണ്ടെന്നും വേറൊരു സ്ഥലത്തായതിനാല്‍ സ്റ്റേഷനിലേക്ക് വരാന്‍ സൗകര്യപ്പെടില്ലെന്നുമായിരുന്നു സ്ത്രീയുടെ മറുപടി.

Loading...

ഇതോടെ ഒരുദിവസം മാത്രം അറുനൂറിലേറെ കോളുകളും അശ്ലീല വാട്‌സ് ആപ്‌സന്ദേശങ്ങളും ഫോണിലേക്ക് വന്നു. ഈ കോളുകളും സന്ദേശങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയതോടെയാണ് കാസര്‍ഗോട്ടെ സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

പ്രാദേശികമായി സമൂഹത്തില്‍ വിവിധ സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്കും ചില വ്യാപാരികള്‍ക്കും ഏതാനും ഡ്രൈവര്‍മാര്‍ക്കും സ്ത്രീയുമായി ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്ത്രീയുമായുള്ള ഇടപാടുകളില്‍ പങ്കാളികളായ അറുപതോളം പേരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ഇതിനോടകം ചോദ്യം ചെയ്തു.

ഇവരില്‍ നിന്നും ചില നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. നിലവില്‍ ആര്‍ക്കും പരാതി ഇല്ലാത്തതിനാല്‍ പൊലീസ് കേസ് എടുത്തിട്ടില്ലെങ്കിലും സംഘത്തെക്കുറിച്ച് കൂടുതല്‍ നിരിക്ഷണം നടത്താനാണ് പൊലീസ് തീരുമാനം.