സ്മാര്‍ട് ഫോണ്‍ പൊട്ടിത്തെറിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.ഇപ്പോള്‍ വിമാനത്തില്‍ നിന്നും ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിനെ പരിക്കേറ്റിരിക്കുകയാണ്.ക്രിസ്തുമസ് ദിനത്തില്‍ എയര്‍ ഏഷ്യ വിമാനത്തിലാണ് സംഭവം. അപടത്തില്‍ യാത്രക്കാരന് 20 ശതമാനം പൊള്ളലേറ്റു. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അടിയന്തര ഇടപെടലിലൂടെ വന്‍ ദുരന്തം ഒഴിവാക്കാനായെന്ന് യാത്രക്കാര്‍ പറഞ്ഞു.
ക്വാലാലംപൂരില്‍ നിന്ന് ഹോങ്കോങ്ങിലേക്കുള്ള യാത്രക്കിടെയാണ് എയര്‍ബസ് എ 320-299 വിമാനത്തില്‍ അപകടം സംഭവിച്ചത്. ഹോ ചി മിന്‍ സിറ്റിയുടെ തെക്ക് 200 നോട്ടിക്കല്‍ മൈല്‍ ചുറ്റളവില്‍ 35,000 അടി ഉയരത്തില്‍ സഞ്ചരിക്കുമ്ബോഴായിരുന്നു ഫോണ്‍ ദുരന്തം. വിസ്മാര്‍ട് ജോയ് 1 പ്ലസ് മോഡല്‍ ഫോണാണ് പൊട്ടിത്തെറിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെ തുടര്‍ന്ന് വിമാനം ഹോ ചി മിന്‍ സിറ്റിയിലേക്ക് തിരിച്ചുവിടേണ്ടിവന്നു.
ഫോണ്‍ പൊട്ടിത്തെറിയില്‍ യാത്രക്കാരന്റെ പിന്‍ഭാഗം, ഇടത് കാല്‍, ഇടത് തുട, ഇടത് കൈ എന്നിവയ്ക്ക് പൊള്ളലേറ്റു. ശരീരത്തിന്റെ 20 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ട്. ക്യാബിന്‍ ക്രൂ അടിയന്ത ഇടപെടലിലൂടെ തീ അണയ്ക്കുകയും യാത്രക്കാരന് പ്രഥമശുശ്രൂഷ നല്‍കുകയും ചെയ്തു. അപടം സംഭവിച്ച് 35 മിനിറ്റിനുശേഷമാണ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. യാത്രക്കാരനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.