ന്യൂഡൽഹി: 2018 മുതൽ ഇന്ത്യയിൽ വില്പന നടത്തുന്ന എല്ലാ മൊബൈൽ ഫോണുകൾക്കും ജി.പി.എസ് സംവിധാനം നിർബന്ധമാക്കി.2017 ജനുവരി മുതൽ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ മൊബൈൽ​ ഫോണുകൾക്കും പാനിക്​ ബട്ടണുകൾ നിർബന്ധമാക്കി. എമർജൻസി കോളുകൾ വിളിക്കുന്നത്​  എളുപ്പമാക്കാനാണ്​ പാനിക്​ ബട്ടൺ നിർബന്ധമാക്കിയത്​.

2018 മുതൽ എല്ലാ ​ജിപിഎസ്​ അധിഷ്​ഠിത നാവിഗേഷൻ സിസ്​റ്റവും നിർബന്ധമാക്കുമെന്ന്​ കേന്ദ്ര ടെലികോം മന്ത്രി രവിശങ്കർ പ്രസാദ്​ പറഞ്ഞു. നിലവിൽ സ്​മാർട്ട്​ ഫോണുകളിൽ​ മാത്രമാണ്​ ജിപിഎസ്​ സംവിധാനമുള്ളത്​.സ്​മാർട്ട്​ ​ അല്ലാത്ത ​മൊബൈൽ ​ഫോണുകളിൽ 5,9 അക്കങ്ങൾ അമർത്തിയാൽ എമർജൻസി കോളുകൾ ചെയ്യാൻ സൗകര്യമുണ്ടാക്കണമെന്നും കേന്ദ്ര ടെലികോം മന്ത്രാലയം പുറത്തിറക്കിയ വിജ്​ഞാപനത്തിൽ പറയുന്നു. സ്​മാർട്ട്​  എമർജൻസി കോൾ ബട്ടൺ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്​.  പ്രത്യേക ബട്ടൺ അല്ലെങ്കിൽ പവർ ബട്ടൺ തുടർച്ചയായി മൂന്ന്​ തവണ അമർത്തിയാൽ  അമർത്തിയാൽ എമർജൻസി കോൾ ചെയ്യാവുന്ന തരത്തിലാവണം പാനിക്​ ബട്ടൺ ഉൾപ്പെടുത്തേണ്ടതെന്നും നിർദേശമുണ്ട്​.

Loading...