അമ്മയുടെ പടമെടുക്കുന്നത് മകൾ കണ്ടു, ഫോൺ പരിശോധിച്ച പോലീസ് ഞെട്ടി

കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത് സ്ത്രീകളുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തുകയും ശല്യം ചെയ്യുകയും ചെയ്തയാൾ അറസ്റ്റിൽ. വയനാട് പാപ്പിലിശ്ശേരി വളവയൽ സ്വദേശി വിനൂപിനെയാണ് കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു.

ആറ്റിങ്ങൽ സ്വദേശിനിയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.പ്രതിയുടെ മൊബൈലിൽ നിന്നു ബസ് യാത്രക്കാരായ ഒട്ടേറെ സ്ത്രീകളുടെ വിഡിയോയും മത്സ്യം വിൽക്കുന്ന സ്ത്രീകളുടെ ഫോട്ടോയും പോലീസ് കണ്ടെടുത്തു.

Loading...

അമ്മയുടെ ചിത്രം മൊബൈലിൽ പകർത്തുന്നതു കണ്ട മകൾ സഹയാത്രികരെ വിവരമറിയിച്ചതിനെതുടർന്നാണ് ബസ് ജീവനക്കാരുടെ സഹായത്തോടെ ഇയാളെ ചാത്തൻപാറയ്ക്കു സമീപം പൊലീസിലേൽപ്പിക്കാനായത്.