വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വാക്സിന് അംഗീകാരത്തിന് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനോട് ആവശ്യപ്പെടുമെന്ന് മോഡേണ അറിയിച്ചു. ഫൈസറിന് ശേഷം അമേരിക്കയില്‍ കോവിഡ് വാക്സിന് അംഗീകാരത്തിന് ശ്രമം നടത്തുന്ന രണ്ടാമത്തെ കമ്പനിയാണ് മോഡേണ.മോഡേണയുടെ ഹിയറിംഗ് ഡിസംബര്‍ 17നാണ് നടക്കുകയെന്നാണ് വിവരം. കൊറോണ വൈറസ് വാക്സിന് പരീക്ഷണം 94 ശതമാനത്തിലേറെ ഫലപ്രദമാണെന്നാണ് മോഡേണ അവകാശപ്പെടുന്നത്. മോഡേണയുടെ വാക്സിന് മൂന്നാംഘട്ട പരീക്ഷണത്തിന്റെ അന്തിമ ഘട്ടത്തിലാണുള്ളത്.
ഫൈസറിന്റെ അംഗീകാരത്തിനായി ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന് ഹിയറിംഗ് ഡിസംബര്‍ 10ന് നടക്കും. അംഗീകാരത്തിനായി പരിഗണിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഉടന്‍ സ്വീകരിക്കാനാവും. അതേസമയം ലോകരാജ്യങ്ങളില്‍ കോവിഡ് ആശങ്ക കുറയുന്നില്ല. ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 21,138 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണതക്തില് മൂന്നാമതുള്ള ബ്രസീലിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,335,878 ആയി.
272 പേര്‍കൂടി പുതിയതായി മരണമടഞ്ഞതോടെ രാജ്യത്തെ ആകെ മരണങ്ങളുടെ എണ്ണം 173,120 ആയി ഉയര്‍ന്നു. 5,601,804 പേരാണ് ബ്രസീലില്‍ ഇതുവരെ രോഗമുക്തി നേടിയത്.നിലവില്‍ 560,954 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. ഇതില്‍ 8,318 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 21,900,000 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് പരിശോധന നടത്തിയത്.