മൊഡേണ വാക്സിന്‍ ജൂലൈ 15 ഓടെ സര്‍ക്കാര്‍ ആശുപത്രികളിലെത്തും

ജൂലൈ 15 ഓടെ അമേരിക്കന്‍ മരുന്ന് നിര്‍മാതാക്കളായ മൊഡേണയുടെ കൊവിഡ് വാക്സിന്‍ രാജ്യത്തെ തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാകും.
കഴിഞ്ഞ ആഴ്ചയാണ് സിപ്ലക്ക് മൊഡേണ വാക്സിന്‍ ഇറക്കുമതി ചെയ്യാനുള്ള അനുമതി ലഭിച്ചത്. ഇറക്കുമതി ചെയ്യുന്ന വാക്സിന്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറുകയും അവ സൂക്ഷിച്ച് വെക്കാന്‍ സൗകര്യമുള്ള രാജ്യത്തെ മെട്രോ നഗരണങ്ങളിലുള്ള ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യും.

ഏഴ് മാസം വാക്സിന്‍ സൂക്ഷിച്ച് വെക്കാന്‍ മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് താപനില അവശ്യമാണ്. ഒരു മാസം സൂക്ഷിക്കാന്‍ 2 8 ഡിഗ്രി സെല്‍ഷ്യസ് താപനില മതിയാകും. 28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസായിട്ടാണ് വാക്സിന്‍ നല്‍കുക. മൊഡേണ വാക്സിന്‍ കൊവിഡിനെതിരെ 90 ശതമാനം പ്രതിരോധം നല്‍കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അള്‍ട്രാ കോള്‍ഡ് ചെയിന്‍ ഉപകരണങ്ങള്‍ ലഭ്യമായ ആശുപത്രികളിലായിരിക്കും മൊഡേണ വാക്സിന്‍ ലഭ്യമാകൂ എന്ന് അധികൃതര്‍ അറിയിച്ചു.

Loading...

കോവിഡ് ബാധ രുക്ഷമായ രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ സംഭാവന നല്‍കാന്‍ യു.എസിലെ ജോ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചത് സന്തോഷ വാര്‍ത്തയാണ്. 2.5 കോടി ഡോസ് വാക്സിന്‍ ഇന്ത്യക്കായി യു.എസ്. നല്‍കിയേക്കും. ഇതില്‍ എത്ര ഡോസ് മൊഡേണ വാക്സിന്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ തീരുമാനമായില്ല.