നരേന്ദ്രമോദി സാധാരണ മനുഷ്യനെപ്പോലെയല്ല,ഒരു സൈക്കോപാത്താണ്;ഇമ്രാൻഖാൻ

ലാ​ഹോ​ര്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രൂക്ഷവിമർശനം ഉന്നയിച്ച് പാകിസ്ഥാൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍. പാ​ക് ദി​ന​പ​ത്ര​മാ​യ ഡോ​ണിലാണ് ഇമ്രാൻ്റെ പരാമർശം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. മോ​ദി ഒ​രു സൈ​ക്കോ​പാ​ത്താണെന്നും ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ന​യ​ങ്ങൾക്ക് അ​ഡോ​ള്‍​ഫ് ഹി​റ്റ്ല​റു​ടെ നാ​സി ഭ​ര​ണ​കൂ​ട​വു​മാ​യി സാമ്യമുണ്ടെന്നുമാണ് ഇമ്രാൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

മോ​ദി ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​നെ​പ്പോ​ലെ​യേയല്ല. ഒ​രു സൈ​ക്കോ​പാ​ത്താ​ണ്. 2002 ൽ നടന്ന ഗു​ജ​റാ​ത്തി​ലെ മു​സ്‌ലീം വം​ശ​ഹ​ത്യ​യോ​ടെ ത​ന്നെ മോ​ദി​യു​ടെ നി​ല​പാ​ടു​ക​ള്‍ എ​ങ്ങ​നെ​യു​ള്ള​താ​ണെ​ന്ന് വ്യ​ക്ത​മാ​യിരിക്കുന്നുവെന്നും അ​ദ്ദേ​ഹം പറഞ്ഞു. അതോടൊപ്പം ഇ​ന്ത്യ​ന്‍ മു​സ്ലിം​ക​ളു​ടെ ര​ക്ത​ക്ക​റ പു​ര​ണ്ട​താ​ണ് മോ​ദി​യു​ടെ കൈ​ക​ളെ​ന്നും ഇ​മ്രാ​ന്‍ വ്യക്തമാക്കിയതായാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

Loading...

അതോടൊപ്പം ആര്‍.എസ്.എസ് പ്രത്യയശാസ്ത്രം നാസി തത്വത്തിലാണ് വിശ്വസിക്കുന്നതെന്നും ഹിറ്റ്‌ലര്‍ ജൂതന്‍മാരോട് ചെയ്തതാണ് മുസ്‌ലിങ്ങളോട് അവര്‍ ചെയ്യുന്നതെന്നും ഇമ്രാൻ കുറ്റപ്പെടുത്തി. ആര്‍ട്ടിക്കിള്‍ 370, പൗരത്വ നിയമം എന്നിവയിലൂടെ ഇന്ത്യയിലെ മുസ്‌ലിങ്ങളെ വംശഹത്യ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും ഇമ്രാന്‍. ആര്‍.എസ്.എസിനെക്കുറിച്ച് ലോകനേതാക്കള്‍ക്ക് താന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അദ്ദേഹം പറയുന്നു.