രാജ്യത്ത് കൊവിഡ് ആശങ്കാജനകമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഴ് സംസ്ഥാനങ്ങളിലും 60 ജില്ലകളിലും ആശങ്കാജനകമായ സാഹചര്യം നിലനില്‍ക്കുന്നു. കൊവിഡ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കണമെന്നും ബോധവത്ക്കരണം കാര്യക്ഷമമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍ കൂടിക്കഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കൊവിഡ് വെെറസ് ഫലപ്രദമായി തടയുന്നതിനായി രാജ്യത്ത് മെെക്രോ സോണുകള്‍ രൂപീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ മാസ്കുകളുടെ പ്രാധാന്യവും മോദി എടുത്തു പറഞ്ഞു. പരിശോധനകള്‍ വര്‍ദ്ധിപ്പിക്കണമെന്നും ഏവര്‍ക്കും കൃത്യമായ ചികിത്സ ലഭ്യമാക്കണമെന്നും മോദി കൂട്ടിച്ചോര്‍ത്തു. വെെറസ് വ്യാപനം ചിലര്‍ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Loading...