ജനങ്ങളെ ബുദ്ധിമുട്ടിച്ചതില്‍ ക്ഷമ ചോദിച്ച്‌ മോദി

കൊവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗണിനെത്തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ഒറ്റക്കെട്ടായി നിന്ന് മഹാമാരിയ്‌ക്കെതിരെ പോരാടണമെന്നും പ്രധാനമന്ത്രി മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മാന്‍ കി ബാത്ത് ല്‍ പറഞ്ഞു.

‘സാധാരണക്കാര്‍ക്ക് അസൗകര്യമുണ്ടാക്കിയ ചില കടുത്ത തീരുമാനങ്ങളെടുത്തതിന് ഞാന്‍ രാജ്യത്തോട് ക്ഷമ ചോദിക്കുന്നു. എന്നാല്‍ നിങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ എനിക്ക് ഈ നടപടികള്‍ കൈക്കൊള്ളേണ്ടി വന്നു,’ അദ്ദേഹം പറഞ്ഞു.

Loading...

നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം അടിവരയിട്ടു. ലോക് ഡൗണ്‍ ലംഘിക്കുന്നവര്‍ സ്വന്തം ജീവിതവുമായി കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ എന്തു പ്രധാനമന്ത്രിയാണെന്ന് ആളുകള്‍ വിചാരിക്കുന്നുണ്ടാവും. പക്ഷേ ലോക്ഡൗണ്‍ മാത്രമാണ് ഞങ്ങളുടെ മുന്നിലുള്ള പരിഹാരം. നിങ്ങളെയും കുടുംബത്തെയും വൈറസില്‍നിന്ന് രക്ഷിക്കാനാണ് ലോക്ക് ഡൗണ്‍ കൊണ്ടുവന്നിട്ടുള്ളത്. ധൈര്യവാന്‍മാരായിരിക്കുകയും ലക്ഷ്മണരേഖ വരയ്ക്കുകയും വേണം. – അദ്ദേഹം പറഞ്ഞു.