ഇന്ത്യന്‍ മണ്ണില്‍ കണ്ണു വെച്ചവര്‍ക്ക് ലഡാക്കില്‍ ശക്തമായ മറുപടി നല്‍കിയിട്ടുണ്ട്;മോദി

ദില്ലി:ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ മണ്ണിൽ കണ്ണു വച്ചവർക്ക് ലഡാക്കിൽ ശക്തമായ മറുപടി നൽകിയിട്ടുണ്ട്. ഉചിതമായ തിരിച്ചടി ഇനിയും നൽകാൻ അറിയാം. മാതൃ രാജ്യം സംരക്ഷിക്കാൻ കഴിയുമെന്ന് വീര സൈനികർ തെളിയിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. പ്രതി മാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് മോദി പ്രതികരിച്ചത്. കൊറോണയെ പരാജയപ്പെടുത്താനും സാമ്പത്തിക രംഗം ശക്തിപ്പെടുത്താനും എല്ലാവരും ശ്രദ്ധിക്കണമെന്നും മോദി നിർദേശിച്ചു.

സർവക്ഷി യോഗത്തിന് ശേഷം ഇത് രണ്ടാം തവണയാണ് ചൈനയ്ക്ക് മോദി മുന്നറിയിപ്പ് നൽകുന്നത്. സമാധാനവും സഹോദര്യവും ആഗ്രഹിക്കുന്ന രാജ്യമാണ് ഇന്ത്യ. അതോടൊപ്പം രാജ്യത്തിന്റെ അതിർത്തികൾ കാക്കാനും അറിയാം. ഇന്ത്യൻ മണ്ണിൻ നോട്ടമിട്ട ദുഷ്ട്ട കണ്ണുകൾക്ക് ലഡാക്കിൽ ഉചിതമായ മറുപടി നൽകിയിട്ടുണ്ട്. ഇനിയും തിരിച്ചടി നൽകാൻ തയ്യാർ. മാതൃ രാജ്യം സംരക്ഷിക്കാൻ കഴിയും എന്ന് വീര സൈനികർ തെളിയിച്ചിട്ടുണ്ട് എന്നും മോദി മൻ കി ബാത്തിൽ പറഞ്ഞു. പ്രതിരോധ മേഖലയിലും സാങ്കേതിക രംഗത്തും ഇന്ത്യ നിരന്തരം മുന്നേറ്റത്തിലാണ്. അത് കൊണ്ട് തന്നെ പ്രാദേശിക ഉത്പന്നങ്ങൾക്ക് പ്രാധാന്യം നൽകണം എന്നും മോദി ആവശ്യപ്പെട്ടു.

Loading...

കൊറോണ, പ്രളയം, വെട്ടുക്കിളി ആക്രമണം തുടങ്ങിയ പ്രതിസന്ധികൾ നേരിട്ട വര്ഷമാണെങ്കിലും 2020 വർഷം പുതിയ ലക്ഷ്യങ്ങൾ കൈവരിക്കുന്ന വർഷമാണ്.കൊറോണയെ തുടർന്നുള്ള ലോക്ക് ഡൗണിന് ശേഷമുള്ള തുറന്നു കൊടുക്കലിലാണ് രാജ്യം.കൊറോണയെ തോൽപ്പിക്കുന്നതിനൊപ്പം സാമ്പത്തിക മേഖലയെ ശക്തിപെടുത്താൻ എല്ലാവരും ശ്രമിക്കണം എന്നും മോദി ആവശ്യപ്പെട്ടു. മുൻ പ്രധാന മന്ത്രി നരസിംഹറാവുവിന്റെ ജന്മശദാബ്ധി അനുസ്മരണവും മോദി നടത്തി.