പശുസംരക്ഷകരെ അടിച്ചമർത്തുമെന്ന് മോദി

ന്യൂഡല്‍ഹി: ഗോ സംക്ഷണത്തിന്‍റെ മറവിൽ രാജ്യത്ത് കൊലപാതകം അഴിച്ചുവിടുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ന് നടന്ന സർവ കക്ഷി യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്. പശു സംരക്ഷണത്തിന് മതപരവും രാഷ്ട്രീയപരവുമായ നിറം നല്‍കാന്‍ ശ്രമം നടക്കുന്നതായും അത് ഒരിക്കലും രാഷ്ട്രത്തിന് സഹായകരമാവില്ലെന്നും മോദി വ്യക്തമാക്കി.

പശു സംരക്ഷകരെ ശക്തമായി അടിച്ചമര്‍ത്തേണ്ടതുണ്ട്. നിയമം നടപ്പാക്കല്‍ സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും പ്രധാനമന്ത്രിയെ ഉദ്ധരിച്ചുകൊണ്ട് കേന്ദ്രമന്ത്രി അനന്ത്കുമാര്‍ വ്യക്തമാക്കി.‌ ചരക്ക് സേവന നികുതിയുമായി സഹകരിച്ചവര്‍ക്ക് യോഗത്തില്‍ പ്രധാനമന്ത്രി നന്ദി പറഞ്ഞു.

Loading...