‘ഇതാണ് മോദിയുടെ ലാളിത്യം’, ബൊക്കെയില്‍ നിന്നും താഴെ വീണ പൂവ് എടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ച് പ്രധാനമന്ത്രി

ടെക്‌സാസിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന ‘ഹൗഡി ഹൂസ്റ്റണ്‍’ പരിപാടി ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ അമേരിക്കയിലെത്തി. ടെക്‌സാസിലെത്തിയ മോദി ‘ഹൗഡി ഹൂസ്റ്റണ്‍’ എന്ന് ട്വീറ്റ് ചെയ്തു കൊണ്ട് അമേരിക്കയിലെ ജനങ്ങളെ അഭിസംബോധന ചെയ്തു. ഇത് സംബന്ധിക്കുന്ന ഒരു വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.

മോദിയെ സ്വീകരിക്കാനായി നിരവധി ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. പൂച്ചെണ്ടുകള്‍ നല്‍കികൊണ്ടാണ് ഉദ്യോഗസ്ഥര്‍ മോദിയെ സ്വീകരിച്ചത്. ഇതിനിടെ ആശംസ അറിയിച്ച് ഉദ്യോഗസ്ഥര്‍ നല്‍കിയ പൂക്കളില്‍ ചിലത് നിലത്ത് വീഴുകയും ചെയ്തു. നിലത്ത് വീണ പൂക്കള്‍ മോദി തന്നെ കുനിഞ്ഞെടുത്ത് സുരക്ഷ ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് സമ്മാനിച്ചു. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരിക്കുന്നത്.

Loading...

വീഡിയോ കണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയകളിലൂടെ പ്രധാനമന്ത്രിയെ പ്രശംസിച്ച് രംഗത്തെത്തുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. തനിക്ക് സമ്മാനിച്ച പൂച്ചെണ്ടില്‍ നിന്ന് പൂക്കള്‍ താഴെ ഉതിര്‍ന്നു വീണപ്പോള്‍ അതെടുത്ത് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത് മോദിയുടെ ലാളിത്യം ‘എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ചെറിയ കാര്യങ്ങളില്‍ പോലും ശ്രദ്ധ കൊടുക്കുന്നത് മികച്ച നേതാവിന്റെ ലാളിത്യമാണെന്നാണ് മറ്റൊരു കമന്റ്.

ഹൗഡി മോദി പരിപാടിയില്‍ ട്രംപ് പങ്കെടുക്കുന്നത്, ഇന്ത്യ അമേരിക്ക ബന്ധത്തിലെ പുതിയ നാഴികക്കല്ലാണ്. ആഗോള നേതൃപദവിയിലേക്ക് ഇന്ത്യയെ ഉയര്‍ത്താനും അമേരിക്കയുടെ വിശ്വസ്ത പങ്കാളിയാകാനുമുള്ള അവസരം ഇതിലൂടെ കൈവരുമെന്നാണ് വെള്ളിയാഴ്ച അമേരിക്കയിലേക്ക് പുറപ്പെടും മുമ്പ് മോദി പറഞ്ഞത്.