ദില്ലി: രാജ്യസുരക്ഷ സൈനികരുടെ കൈകളിൽ ഭദ്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ധീര ജവാന്മാരുടെ കരങ്ങളിൽ രാജ്യം സുരക്ഷിതമാണെന്നും സൈനികരുടെ ധൈര്യം മലനിരകളേക്കാൾ ഉയരത്തിലാണെന്നും സെനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. സൈനികരുടെ ജീവത്യാഗം സമാനതകളില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. വെല്ലുവിളിക്കിടയിലും സൈന്യം രാജ്യത്തെ സംരക്ഷിച്ചു. രാജ്യം മുഴുവൻ സൈനികരുടെ കഴിവിൽ അഭിമാനിക്കുന്നു. രാജ്യത്തിൻ്റെ ദൃഢനിശ്ചയത്തിനു മുന്നിൽ മറ്റെല്ലാം നിഷ്പ്രഭമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലഡാക്ക് സന്ദര്‍ശനം. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കരസേന മേധാവി എം എം നരവനെയും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. ഇന്ത്യയുടെ ശക്തി എന്തെന്ന് സൈനികർ തെളിയിച്ചുവെന്നും ഗൽവാനിൽ വീരമൃത്യുവരിച്ചവർക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പുലർച്ചെ ലേ സന്ദർശിച്ച അദ്ദേഹം അതിനു ശേഷമാണ് ലഡാക്കിലേക്ക് എത്തിയത്. അതിർത്തിയോട് ചേർന്ന സ്ഥലത്ത് അദ്ദേഹം സന്ദർശനം നടത്തി. ഇവിടുത്തെ സേനാവിന്യാസം അദ്ദേഹം നേരിട്ട് വിലയിരുത്തി. അതിർത്തിയിൽ സൈനികൻ മുഖാമുഖം നിൽക്കുന്ന സ്ഥലങ്ങളും അദ്ദേഹം സന്ദർശിച്ചു. സമുദ്രനിരപ്പിൽ നിന്ന് 110000 അടി ഉയരത്തിലുള്ള സ്ഥലമാണ് ഇത്. അവിടുത്തെ ഫോർവേഡ് ബ്ലോക്കുകൾ സന്ദർശിച്ച് അവിടെയുള്ള സൈനികരുമായി സംസാരിച്ചു. ഗാൽവൻ താഴ്വരയിലെ സംഘർഷത്തിൽ പരുക്കേറ്റ സൈനികരുമായും അദ്ദേഹം ആശയവിനിമയം നടത്തി.
ഇന്ന് പുലർച്ചെ അദ്ദേഹം ‘ലേ’യിലെത്തിയിരുന്നു. സംയുക്ത സേനാമേധാവി ബിപിൻ റാവത്തിനൊപ്പമാണ് പ്രധാനമന്ത്രി അതിർത്തിയിൽ എത്തിയത്. വളരെ അപ്രതീക്ഷിതമായായിരുന്നു അദ്ദേഹത്തിൻ്റെ സന്ദർശനം. സേനാംഗങ്ങൾക്ക് ആത്മവിശ്വാസം പകരുക എന്നതാണ് സന്ദർശനത്തിൻ്റെ ലക്ഷ്യം. ലേ സന്ദർശനം കഴിഞ്ഞാന് അദ്ദേഹം ലഡാക്കിലേക്ക് പോയത്. ഭാരത് മാതാവിൻറെ സുരക്ഷയ്ക്ക് എന്നും സൈനികർക്കൊപ്പം നില്‍ക്കും. ലഡാക്ക് ഇന്ത്യൻ ജനതയുടെ സ്വാഭിമാനത്തിന്റെ പ്രതീകമാണ് ശത്രുക്കളുടെ കുടിലശ്രമങ്ങളൊന്നും വിജയിക്കില്ല. രാജ്യത്തെ രക്ഷിക്കാൻ എന്ത് ത്യാഗത്തിനും നമ്മൾ തയ്യാറാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.