18 വര്‍ഷത്തിനിടെ ഇതെന്‍റെ ആദ്യത്തെ അവധിക്കാലം, മോദിക്ക് കൈയ്യടിച്ച് സോഷ്യൽ ലോകം

Loading...

പതിനെട്ടുവര്‍ഷത്തിനിടെ ഇത് തന്റെ ആദ്യ അവധിക്കാലമാണെന്നും താന്‍ അവധിക്കാലം ആഘോഷിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡിസ്കവറി ചാനലിലെ പ്രശസ്തമായ ഷോ മാന്‍ വെര്‍സസ് വൈല്‍ഡില്‍ അതിഥിയായി എത്തിയതായിരുന്നു പ്രധാനമന്ത്രി. ലോക പ്രശസ്ത പരിസ്ഥിതി പരിപാടിയായ മാന്‍ വെര്‍സസ് വൈല്‍ഡ് അവതരിപ്പിക്കുന്നത് ബെയര്‍ ഗ്രില്‍സ് ആണ്.

കഴിഞ്ഞ ആഞ്ചുവര്‍ഷക്കാലം രാജ്യത്തിന്‍റെ വികസനത്തിനായി ചെലവഴിച്ചതില്‍ സന്തോഷമുണ്ട്. ഇതിനെയാണ് അവധിക്കാലമെന്ന് പറയുന്നതെങ്കില്‍ ഇതെന്‍റെ 18 വര്‍ഷത്തിനിടയിലെ ആദ്യത്തെ അവധിക്കാലമാണ് മോദി പറഞ്ഞു.

Loading...

എന്താണ് ജീവിതത്തിലെ ആഗ്രഹമെന്നുള്ള ബെയര്‍ ഗ്രില്‍സിന്‍റെ ചോദ്യത്തിന് തനിക്ക് എന്താണ് ചെയ്യാന്‍ കഴിയുക എന്നും എന്താണ്  നിക്ഷിപ്തമായ ചുമതലയെന്നും മാത്രമാണ് ചിന്തിക്കാറുള്ളതെന്നും മോദി പറഞ്ഞു. ജനങ്ങളുടെ സ്വപ്നങ്ങള്‍ തന്‍റേതാക്കാനാണ് ശ്രമിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.